സ്കൂളുകളിൽ മുട്ട വിതരണം ചെയ്യാൻ ഒരുങ്ങി കർണാടക

ബെംഗളൂരു: എതിര്‍പ്പുകള്‍ക്കൊടുവില്‍ കൂടുതല്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മുട്ട വിതരണം ചെയ്യാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍.

അടുത്ത അധ്യയന വര്‍ഷം മുതലായിരിക്കും സംസ്ഥാനത്തെ കൂടുതല്‍ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവില്‍ മുട്ട ഉൾപ്പെടുത്തുക. മുട്ട കഴിക്കാത്തവര്‍ക്ക് പകരം പഴങ്ങളോ മറ്റോ നല്‍കണമെന്നും നിര്‍ദേശമുണ്ട്.

കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പിന്നോക്കം നില്‍ക്കുന്ന ഏഴ് ജില്ലകളിലെ സ്കൂളുകളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുട്ട വിതരണം ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍, സ്കൂളുകളില്‍ മുട്ട വിതരണം ചെയ്യുന്നതിനെ സംസ്ഥാനത്തെ പല സമുദായങ്ങളും സംഘടനകളും എതിര്‍ത്തിരുന്നു. ലിങ്കായത്ത്, ജെയിന്‍ സമുദായങ്ങള്‍ ഇതിനെതിരെ പരസ്യമായി രം​ഗത്തു വന്നിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ഉണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts