ബെംഗളൂരു : ധർമസ്ഥലയിൽ കൂട്ടക്കൊല ആരോപണത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ബെൽത്തങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കും. സംഘം കഴിഞ്ഞ ദിവസം സംഭവസ്ഥലത്തെത്തി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഡി.ഐ.ജി എം.എൻ. അനുചേത്, വെസ്റ്റേൺ റേഞ്ച് ഐ.ജി അമിത് സിങ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനോട് ചേർന്ന് പുതുതായി നിർമിച്ച പൊലീസ് റെസിഡൻഷ്യൽ ക്വാർട്ടേഴ്സിലാണ് എസ്.ഐ.ടി സംഘത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നത്. കേസിൽ നിഷ്‌പക്ഷവും,സുതാര്യവുമായ അന്വേഷണം നടത്തി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ പ്രത്യേക അന്വേഷണ വിഭാഗത്തിന്…
Read MoreTag: dharmasthala
ധർമ്മസ്ഥല കൂട്ടക്കൊലക്കേസ് ; സർക്കാർ സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങില്ല – സിദ്ധരാമയ്യ
ബെംഗളൂരു : ധർമസ്ഥല കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ഭീഷണിക്കോ സമ്മർദ്ദങ്ങൾക്കോ സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമപ്രകാരം മാത്രമായിരിക്കും കേസെന്നും പൊലീസ് ആവശ്യപ്പെട്ടാൽ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ നിലവിൽ ഒരിടത്ത് നിന്നും സമ്മർദ്ദങ്ങൾ ഇല്ലെന്നും അങ്ങനെ സംഭവിച്ചാൽ തന്നെ ആർക്കും വഴങ്ങാൻ ഈ സർക്കാരിനെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണങ്ങളെ മാത്രം മുൻനിർത്തി നടപടിയെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം പട്ടികജാതി സമുദായത്തിൽപ്പെട്ട മുൻ ശുചീകരണ തൊഴിലാളി 1995 മുതൽ 2014 വരെ ധർമസ്ഥല…
Read More