ബെംഗളൂരു : ധർമസ്ഥല കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ഭീഷണിക്കോ സമ്മർദ്ദങ്ങൾക്കോ സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
നിയമപ്രകാരം മാത്രമായിരിക്കും കേസെന്നും പൊലീസ് ആവശ്യപ്പെട്ടാൽ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ നിലവിൽ ഒരിടത്ത് നിന്നും സമ്മർദ്ദങ്ങൾ ഇല്ലെന്നും അങ്ങനെ സംഭവിച്ചാൽ തന്നെ ആർക്കും വഴങ്ങാൻ ഈ സർക്കാരിനെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത
ആരോപണങ്ങളെ മാത്രം മുൻനിർത്തി നടപടിയെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം
പട്ടികജാതി സമുദായത്തിൽപ്പെട്ട മുൻ ശുചീകരണ തൊഴിലാളി 1995 മുതൽ 2014 വരെ ധർമസ്ഥല ക്ഷേത്ര ഭരണസമിതിയിൽ ജോലി ചെയ്തിരുന്നതിന് തെളിവുണ്ടെന്നും പറഞ്ഞു.
