ബെംഗളൂരു : മുൻ എം.പി പ്രജ്വൽ രേവണ്ണക്കെതിരെ ഫയൽ ചെയ്ത നാല് ബലാത്സംഗ കേസുകളിൽ ഒന്നിൻ്റെ വിചാരണ പൂർത്തിയായി.
ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് കേസിൽ വിധി പറയുന്നത് മാറ്റിവെച്ചത്.
വീട്ടുജോലിക്കാരിയായ യുവതി നൽകിയ പരാതിയിലാണ് പ്രജ്വലിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്.
നിലവിൽ ജെ.ഡി-എസ് നേതാവായ പ്രജ്വൽ രേവണ്ണ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രജ്വലിൻ്റെ ജാമ്യാപേക്ഷകൾ നേരത്തേ പ്രാദേശിക കോടതിയും ഹൈകോടതിയും സുപ്രീംകോടതിയും തള്ളുകയായിരുന്നു.
കേസിൽ 26 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയാണ് വിശദമായ കുറ്റപത്രം സമർപ്പിച്ചത്.
ഇവയ്ക്ക് പുറമേ രേവണ്ണക്കെതിരായ മൂന്ന് ബലാത്സംഗ കേസുകൾ നിലവിൽ കോടതിയുടെ പരിഗണനയിലാണുള്ളത്.
