കോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ പരീക്ഷ നടത്തുന്നത് വിദ്യാര്‍ഥികളോടുള്ള അനീതിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: കോവിഡ് 19 രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ  നടത്തുന്നത് വിദ്യാര്ഥികളോടുള്ള അനീതിയാണെന്ന് കോൺഗ്രസ് എം പി രാഹുൽ ഗാന്ധി പറഞ്ഞു.

പരീക്ഷകൾ വേണ്ടെന്ന് വെക്കണമെന്മ്മ മുൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാത്ഥികളെ വിജയിപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘വിദ്യാർഥികൾക്ക് വേണ്ടി ശബ്ദമുയർത്തുക’ എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് രാഹുൽ ഗാന്ധി ഈ നിർദേശം മുന്നോട്ടുവെച്ചത്.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

കോവിഡ് കാരണം ഒട്ടേറെ  പേർക്ക് ദുരിതങ്ങൾ  അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന നമ്മുടെ വിദ്യാർഥികൾക്കും ഒരുപാട് വിഷമങ്ങൾ സഹിക്കേണ്ടതായി വന്നിട്ടുണ്ട്. തന്മൂലം ഈ സാഹചര്യത്തിൽ ഐ.ഐ.ടികളും കോളേജുകളും പരീക്ഷകൾ റദ്ദാക്കി വിദ്യാർഥികളെ പാസ്സാക്കണം എന്നാണ് അദ്ദേഹം വിഡിയോയിൽ ആവശ്യപ്പെട്ടത്.

യു.ജി.സിയും പരീക്ഷകൾ റദ്ദാക്കി വിദ്യാർത്ഥികളുടെ മുൻ  പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് അടുത്ത ക്ലാസ്സിലേക്ക് പ്രവേശനം നൽകണം എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts