ബെംഗളൂരു : കർണാടകയിൽ പുതിയ ജാതി സെൻസസ് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഏഴുവരെ നടത്തും. സംസ്ഥാന പിന്നാക്ക വർഗ കമീഷൻ നേതൃത്വം നൽകുന്ന സർവേ പൂർത്തിയായ സാഹചര്യത്തിൽ ഒക്ടോബർ അവസാനത്തോടെ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യ സർക്കാറിന്റെ അടുത്ത ബജറ്റ് രൂപപ്പെടുത്തുക. പുതിയ ജാതി സെൻസസിന് മുന്നോടിയായുള്ള പ്രാഥമിക യോഗം കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബംഗളൂരുവിൽ ചേർന്നിരുന്നു. കർണാടക സംസ്ഥാന പിന്നാക്ക വർഗ കമീഷൻ പുതിയ സാമൂഹിക വിദ്യാഭ്യാസ സർവേ നടത്തണമെന്ന നിർദേശം സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ സർവേ. മുഖ്യമന്ത്രി…
Read More