ബെംഗളൂരു : തുമകൂരു ജില്ലയിൽ കൊരട്ടഗരെ കൊളാലയിൽ വളം നിറച്ച ലോറി റോഡരികിലെ ബേക്കറിയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് ദാരുണാന്ത്യം. കത്തനഹള്ളി സ്വദേശി രംഗശാമയ്യ (65), പുരടഹള്ളി സ്വദേശി ബൈലപ്പ (65), കൊളാല സ്വദേശി ജയണ്ണ (50) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേക്കറിയിലുണ്ടായിരുന്നവരാണ് ലോറി ഇടിച്ച് കയറി അപകടത്തിൽപ്പെട്ടത്. മുൻപും ഇതേ സ്ഥലത്ത് വെച്ച് ലോറി കടയിലേയ്ക്ക് ഇടിച്ച് കയറി ഒരാൾ മരിച്ചിരുന്നു. സംഭവത്തിൽ കൊളാല പൊലീസ് കേസെടുത്തു.
Read MoreTag: bengaluru
യുവതിയുടെ അശ്ലീലദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: യുവതിയുടെ അശ്ലീലദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ 19കാരൻ അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ മണിപ്പൂരി യുവാവാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാൾ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. 20ഓളം വിഡിയോകൾ ഇയാൾ ഇത്തരത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബെംഗളൂരു നൈറ്റ് ലൈഫിന്റെ വിഡിയോകൾ ഉൾപ്പടെ ഇത്തരത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐ.ടി ആക്ടിലെ 67ാം വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് നടപടിയെടുത്തത്. ഇയാളെ ഇൻസ്റ്റഗ്രാം പേജും പൊലീസ് റദ്ദാക്കിയിട്ടുണ്ട്. കേസിൽ തുടർ നടപടികളുണ്ടാവുമെന്നും പൊലീസ് അറിയിച്ചു.
Read Moreചൂതാട്ടം നടത്തിയ സംഭവം; കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
ബെംഗളൂരു : ചിറ്റാപൂർ പട്ടണത്തിലെ ബാപ്പുറാവു കല്യാണ മണ്ഡപത്തിന് സമീപം ചൂതാട്ടം നടത്തിയ സംഭവത്തിൽ കോൺഗ്രസ്, ബിജെപി പ്രവർത്തകർ അറസ്റ്റിൽ. കോൺഗ്രസ് പ്രവർത്തകരായ ശിവരുദ്രപ്പ, ജഗനഗൗഡ, ബി.ജെ.പി പ്രവർത്തകരായ ശരണഗൗഡ, സോമശേഖർ എന്നിവർ ഉൾപ്പെടെ ഏഴു പേരാണ് കഴിഞ്ഞ ദിവസം ചിറ്റാപൂർ പൊലീസിൻ്റെ പിടിയിലായത്. ചൂതാട്ടം നടത്തിയത് വഴി ലഭിച്ച 59,220 രൂപ പൊലീസ് ഇവരിൽ നിന്ന് കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്.
Read Moreനഗരതിരക്കിൽ അൽപ്പമൊന്ന് വിശ്രമിക്കാം; സന്ദർശകർക്കായി രംഗോലിയും, വോക്‌വേയും
ബെംഗളൂരു : കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ നഗരവികസനം യാഥാർഥ്യമയക്കിയ മെട്രോ, യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും സമയം ചെലവഴിക്കുന്നതിനുമായി തൗയ്യാറാക്കിയ ഇടമാണ് എംജി റോഡ് സ്റ്റേഷനോട് ചേർന്നുള്ള ബൊളിവാഡും രംഗോലി ആർട്ട് സെന്ററും. പരേഡ് റോഡിലെ വോക് വേ മെട്രോ നിർമാണത്തിണെന്ന കാരണം ചൂണ്ടിക്കാട്ടി പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഇരുനിലകളിലായി വോക് വേയും ആർട്ട് സെന്ററും ഉൾപ്പെടുന്ന പുതിയ സങ്കേതം ഒരുങ്ങിയത്. വോക്‌വേ നിർമ്മാണം ************************** എംജി റോഡ് സ്റ്റേഷൻ ടെർമിനൽ മുതൽ അനിൽ കുംബ്ലെ സർക്കിൾ വരെയാണ് വോക് വേ ചിട്ടപെടുത്തിയിരിക്കുന്നത്.…
Read Moreഒളിച്ചോടിപോയ മകളെ പൊലീസ് കണ്ടെത്തിയില്ലെന്ന് ആരോപണം; സ്റ്റേഷന് മുന്നിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത് പിതാവ്
ബെംഗളൂരു : പൊലീസ് സ്റ്റേഷന് മുന്നിൽ വിഷം കഴിച്ച് ആത്മഹത്യ ഗൃഹനാഥൻ. ഗിൽകെനഹള്ളിയിലെ അജ്ജയ്യ (45) ആണ് മരിച്ചത്. യുവാവിനൊപ്പം ഒളിച്ചോടിയ മകളെ കണ്ടെത്തുന്നതിൽ പൊലീസ് അനാസ്ഥ കാണിച്ചെന്നാരോപിച്ചാണ് ആത്മഹത്യ. മകൾ യുവാവിനൊപ്പം ഒളിച്ചോടിപോയെന്ന് ചൂണ്ടിക്കാട്ടി അജ്ജയ്യ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഒളിച്ചോടി പോയ മകളെ കണ്ടെത്തി തരണമെന്നും സംസാരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം പൊലീസിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ പൊലീസുകാർവിഷയം ഗൗരവപൂർവ്വം കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് സ്റ്റേഷന് മുന്നിൽ ഇയാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്.
Read Moreകൂട്ടക്കൊല ആരോപണം; എസ്.ഐ.ടി അന്വേഷണം സ്വാഗതം ചെയ്ത് ധർമസ്ഥല ക്ഷേത്രം
ബെംഗളൂരു : ധർമ്മസ്ഥലയിലെ കൂട്ടക്കൊലപതകങ്ങൾ സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തീരുമാനിച്ച കർണാടക സർക്കാരിനെ സ്വാഗതം ചെയ്ത് ധർമസ്ഥല ക്ഷേത്ര വക്താവ് കെ. പാർശ്വനാഥ് ജെയിൻ. സംസ്ഥാന സർക്കാർ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയ ഈ തീരുമാനം നല്ലൊരു ചുവടുവെപ്പാണെന്നും അതിനാൽ എസ്.ഐ.ടി വേഗത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി സത്യം പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും ധർമസ്ഥല ക്ഷേത്ര വക്താക്കൾ വ്യക്തമാക്കി. ധർമസ്ഥലയിൽ നടന്നതായി ആരോപിക്കപ്പെടുന്ന കൂട്ട കൊലപാതകങ്ങളും ശവസംസ്കാരങ്ങളും അന്വേഷിക്കാൻ കർണാടക സർക്കാർ കഴിഞ്ഞ…
Read Moreതേജസ്വി സൂര്യ കേസിൻ്റെ ഉത്തരവ് ചോദ്യം ചെയ്ത ഹരജിയിൽ കർണാടക സർക്കാരിന് 25 ലക്ഷം പിഴയിട്ട് സുപ്രീംകോടതി
ബെംഗളൂരു: കര്‍ഷക ആത്മഹത്യയെക്കുറിച്ചുള്ള തന്റെ പോസ്റ്റിന്റെ പേര ില്‍ ബിജെപി എംപി തേജസ്വി സൂര്യയ്‌ക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി തള്ളി. വിഷയത്തിൽ സുപ്രീം കോടതി സംസ്ഥാനത്തിന് 25 ലക്ഷം രൂപ പിഴയിട്ടു. ഹാവേരി ജില്ലയിലെ ഒരു കർഷകനെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് സൂര്യയ്‌ക്കെതിരെ ഫയൽ ചെയ്ത എഫ്‌ഐആർ റദ്ദാക്കിയ കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് കെ വിനോദ്ചന്ദ്രൻ എന്നിവരടങ്ങിയ…
Read Moreവിഐപികളുടെ യാത്രാവേളകളിൽ സൈറണുകൾ ഉപയോഗിക്കുന്നതിന് നിരോധനം
ബെംഗളൂരു: പൊതുജന സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ശബ്ദമലിനീകരണം കുറയ്ക്കുന്നതിനുമായി വിഐപികളുടെ യാത്രയിൽ സൈറണുകൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് കർണാടക പോലീസ് ഉത്തരവിറക്കി. ഡി.ജി.പി ഡോ. എം.എ. സലീമാണ് സംസ്ഥാനവ്യാപകമായി ഉത്തരവ് പുറപ്പെടുവിച്ചത്. വിശിഷ്ട വ്യക്തികളുടെ യാത്രാവേളയിൽ സൈറണുകൾ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച വർദ്ധിച്ചുവരുന്ന ആശങ്കകളും പരാതികളുമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമെന്ന് ഡി.ജി.പി ഉത്തരവിൽ പറയുന്നു. ഇത്തരം ഉപയോഗം ഗതാഗത തടസ്സത്തിനും പൊതുജനങ്ങളുടെ അസൗകര്യത്തിനും കാരണമാകുമെന്ന് മാത്രമല്ല പലരും അനതികൃതമായി സൈറണുകൾ ഉപയോഗിക്കുന്നത് വെല്ലുവിളിയാവുന്നുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി. വിഐപികളുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളും സുരക്ഷിതമായ വയർലെസ് സംവിധാനങ്ങൾ…
Read Moreനവജാത ശിശുവിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു : നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാമരാജ് നഗറിലാണ് സംഭവം. 10 മുതൽ 15 വരെ ദിവസം പ്രായമായ പെൺകുട്ടിയെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഹാരവെ ഹൊബ്ലിയിലെ തമദഹള്ളി- സഗറെ റോഡരികിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. തുണിയിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. വഴിയാത്രക്കാരനായ ഒരാളാണ് കുഞ്ഞിനെ കണ്ടെത്തി സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. കുട്ടിയെ പിന്നീട് വിദഗ്ധ ചികിത്സക്കായി ചാമരാജ് നഗറിലെ മാതൃശിശു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതിക്ക് കുഴപ്പമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Read Moreമുൻകൂർ കൂലി വാങ്ങി ജോലിക്കെത്തിയില്ല; യുവാവിനെ ചങ്ങലയ്ക്കിട്ടു, രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു : ജോലിക്ക് എത്താമെന്ന് പറഞ്ഞ് മുൻകൂറായി പണം വാങ്ങി മുങ്ങിയ യുവാവിനെ ചങ്ങലയിൽ കെട്ടിയിട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കർണാടകയിലെ വിജയപുര ജില്ലയിലെ ഹത്തള്ളി ഗ്രാമത്തിലാണ് സംഭവം. അർജുൻ ബിരദർ, ശ്രീഷായിൽ എന്നിവരാണ് ഡ്രൈവർജോലി ചെയ്യുന്നതിനുവേണ്ടി ബാഷസാബ് അലാവുദ്ദീൻ മുല്ലയ്ക്ക്(38) 20,000 രൂപ മുൻകൂർ നൽകിയത്. എന്നാൽ, മുല്ല ജോലിക്കെത്താൻ തയ്യാറായില്ല. പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാവാതെ വന്നതോടെയാണ് ഇരുവരും ചേർന്ന് മുല്ലയെ പിടികൂടി ഒരു ദിവസംമുഴുവൻ ചങ്ങലയ്ക്കിട്ടത്. ബൈക്കിൽ ബലമായി പിടിച്ച് കയറ്റി ചങ്ങലകൊണ്ട് ഒരു കടയുടെ…
Read More