ധർമസ്ഥല കേസ്: എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ബെംഗളൂരു: ധർമസ്ഥല കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് ഉത്തരവിറക്കി കർണാടക സർക്കാർ. നാലംഗ അന്വേഷണ സംഘത്തെയാണ് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ സമഗ്രമായി അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രണവ് മോഹന്തി ഐപിഎസാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവൻ. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായി എന്നാണ് ശുചീകരണ തൊഴിലാളി പൊലീസിന് മൊഴി നല്‍കിയത് ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ വലിയ ഞെട്ടൽ സൃഷ്ടിച്ചിരുന്നു. കേസിലെ ആരോപണ വിധേയരായ വ്യക്തികളെല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ…

Read More

ധർമ്മസ്ഥല കൂട്ടക്കൊലക്കേസ് ; സർക്കാർ സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങില്ല – സി​ദ്ധ​രാ​മ​യ്യ

ബെംഗളൂരു : ധ​ർ​മ​സ്ഥ​ല കൂ​ട്ട​ക്കൊ​ല​ക്കേസുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ഭീഷണിക്കോ സമ്മർദ്ദങ്ങൾക്കോ സർക്കാർ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി സി​ദ്ധ​രാ​മ​യ്യ. നിയമപ്രകാരം മാത്രമായിരിക്കും കേസെന്നും പൊലീസ് ആവശ്യപ്പെട്ടാൽ കേ​സ് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്‌.​ഐ.​ടി) രൂ​പ​വ​ത്ക​രി​ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ നിലവിൽ ഒരിടത്ത് നിന്നും സമ്മർദ്ദങ്ങൾ ഇല്ലെന്നും അങ്ങനെ സംഭവിച്ചാൽ തന്നെ ആർക്കും വഴങ്ങാൻ ഈ സർക്കാരിനെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണങ്ങളെ മാത്രം മുൻനിർത്തി നടപടിയെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം പ​ട്ടി​ക​ജാ​തി സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട മു​ൻ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി 1995 മു​ത​ൽ 2014 വ​രെ ധ​ർ​മ​സ്ഥ​ല…

Read More

ചിന്നസ്വാമി സ്റ്റേഡിയ ദുരന്തം; കേസ് സിബിഐയ്ക്ക് വിടണമെന്ന് ബിജെപി

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവൻപൊലിഞ്ഞ ദുരന്തത്തെപ്പറ്റിയുള്ള അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ബിജെപി. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷനേതാവ് ആർ. അശോക് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു. ദുരന്തത്തിന് കാരണക്കാരായവരെ കണ്ടെത്തിയാൽ മാത്രമേ ഇരകൾക്ക് നീതിലഭ്യക്കുള്ളുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കർണാടകയുടെ കായികചരിത്രത്തിലെ കറുത്തപാടാണ് ചിന്നസ്വാമി സ്റ്റേഡിയത്തിനു മുൻപിലെ ദുരന്തമെന്നും കത്തിൽ വിമർശനമുണ്ട്. പോലീസുദ്യോഗസ്ഥരുടെ പേരിൽ മാത്രം കുറ്റം ചുമത്തിയത് ശരിയല്ലെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ അഭിപ്രായത്തെ മുൻനിർത്തി ദുരന്തത്തിൻ്റെ യഥാർത്ഥ കാരണക്കാർ ആരാണെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണെന്നും കത്തിൽ പറയുന്നു.…

Read More

കൈയിൽ പണം കരുതണം; യുപിഐ ഇടപാട് സ്വീകരിക്കില്ലെന്ന നിലപാടിലുറച്ച് ബെംഗളൂരുവിലെ വ്യാപാരികൾ

ബെംഗളൂരു: ജിഎസ്ടി നൽകേണ്ടിവരുമെന്ന പ്രചാരണത്തെത്തുടർന്ന് ഓൺലൈൻ പണമിടപാടിൽ അതൃപ്തി തുറന്ന് കാട്ടി ബെംഗളൂരു വ്യാപാരികൾ നഗരത്തിലെ ചെറുകിട കച്ചവടക്കാരാണ് പൂർണമായും യുപിഐ മുഖേനെയുള്ള ഇടപാടുകൾ വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. പണം കൈയിൽ തരണമെന്ന നിലപാടിലാണ് വ്യാപാരികൾ. ജിഎസ്ടി നൽകണമെന്ന പ്രചരണത്തിന് പിന്നാലെ കടകൾക്ക് മുന്നിലായി വെച്ച ക്യുആർ കോഡുകൾ ഉൾപ്പടെ നീക്കിയിരിക്കുകയാണ് വ്യാപാരികൾ. 40 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാരികൾ ജിഎസ്ടി രജിസ്‌ട്രേഷൻ നടത്തണമെന്ന നിർദേശമാണ് വാണിജ്യവകുപ്പ് മുന്നോട്ട് വെച്ചത്. നിർദേശത്തിന് പിന്നാലെ ചില വ്യാപാരികൾക്ക് ജിഎസ്ടി നൽകണമെന്ന നോട്ടീസും ലഭിച്ചു. ഇതിന്…

Read More

കന്നഡ വിവർത്തനത്തിലെ പാളിച്ച : ക്ഷമാപണവുമായി മെറ്റ

ബെംഗളൂരു : സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ മെറ്റ നടത്തുന്ന കന്നഡ-ഇംഗ്ലീഷ് വിവർത്തനത്തിലെ പോരായ്‌മകൾക്ക് ക്ഷമാപണം നടത്തി മെറ്റ. മെറ്റയുടെ ഓട്ടോ ട്രാൻസ്‌ലേഷൻ സംവിധാനത്തിൽ വിവർത്തനത്തിൽ അതീവ തെറ്റുകളുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി മെയിൽ അയച്ചതിന് പിന്നാലെയാണ് തിരുത്തിയത്. ഓട്ടോ ട്രാൻസ്‌ലേഷൻ സംവിധാനം വഴിയുള്ള മൊഴിമാറ്റം നിർത്തിവെക്കുകയോ കന്നഡ ഭാഷാ വിദഗ്ധരുടെ സേവനം ഉപയോഗിക്കുകയോ വേണമെന്നും നിർദേശിച്ചിരുന്നു. തങ്ങൾക്ക് പറ്റിയ തെറ്റിൽ ക്ഷമ ചോദിക്കുന്നുവെന്നും തെറ്റുകൾ പരിഹരിച്ചതായും മെറ്റ വക്താവ് വ്യക്തമാക്കി. കഴിഞ്ഞദിവസം അന്തരിച്ച നടി സരോജ ദേവിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്ത്യാഞ്ജലി അർപ്പിച്ച് കന്നഡയിലുള്ള സന്ദേശം…

Read More

ഇടപാടുകൾ കറൻസിയിൽ നടത്തിയാലും ജി.എസ്.ടി നൽകണം- കർണാടക നികുതി വകുപ്പ്

ബെംഗളൂരു: ഡിജിറ്റൽ പേയ്‌മെന്റുകൾക്കുള്ള ജിഎസ്ടി നോട്ടീസുകൾക്കെതിരെ ജൂലൈ 25 ന് ചെറുകിട വ്യാപാരികൾ സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, പേയ്‌മെന്റ് രീതി പരിഗണിക്കാതെ, 40 ലക്ഷം രൂപയിൽ കൂടുതൽ (ചരക്കുകൾ) അല്ലെങ്കിൽ 20 ലക്ഷം രൂപയിൽ കൂടുതൽ (സേവനങ്ങൾ) വാർഷിക വിറ്റുവരവുള്ള ബിസിനസുകൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധമാണെന്ന് കർണാടക വാണിജ്യ നികുതി വകുപ്പ് വ്യക്തമാക്കി. ചരക്കുകൾക്ക് 40 ലക്ഷം രൂപയിൽ കൂടുതലോ സേവനങ്ങൾക്ക് 20 ലക്ഷം രൂപയിൽ കൂടുതലോ വാർഷിക വിറ്റുവരവുള്ള ഏതൊരു ബിസിനസിനും, പണമടയ്ക്കൽ രീതി പരിഗണിക്കാതെ – അത് പണമായാലും,…

Read More

നി​ക്ഷേ​പത​ട്ടി​പ്പ് കേ​സ്; ബെംഗളൂരു സൗ​ഹാ​ർ​ദ ബാ​ങ്കു​ക​ളി​ൽ ഇ​ഡി റെ​യ്ഡ്, കേസ് രജിസ്റ്റർ ചെയ്‌തു

ബെംഗളൂരു : മൂ​ന്ന് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ൽ ബെംഗളൂരുവിലെ 15 ഇടങ്ങളിൽ റെയ്ഡ് നടത്തി ഇഡി. ശു​ശ്രു​തി സൗ​ഹാ​ർ​ദ ബാ​ങ്ക്, ശ്രു​തി സൗ​ഹാ​ർ​ദ ബാ​ങ്ക്, ശ്രീ​ല​ക്ഷ്മി സൗ​ഹാ​ർ​ദ ബാ​ങ്ക് എ​ന്നി​വ​ക്കെ​തി​രെ​യാ​ണ് കേ​സ്. ഇ​വ​യു​ടെ സ്ഥാ​പ​ക​നാ​യ എ​ൻ. ശ്രീ​നി​വാ​സ മൂ​ർ​ത്തി​ അ​ദ്ദേ​ഹ​ത്തി​​ൻ്റെ കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ലാ​ണ് റെയ്‌ഡ്‌ നടന്നത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്‌ത്‌ നിരവധി നിക്ഷേപകരിൽ നിന്ന് 100 കോ​ടി​യി​ലേ​റെ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. ​ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച് (സി.​സി.​ബി) 2022ൽ ശു​ശ്രു​തി സ​ഹ​ക​ര​ണ സം​ഘ​ത്തി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെയ്‌തതായി…

Read More

സർക്കാരുമായി നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനമായില്ല; ഓഗസ്റ്റ് അഞ്ചുമുതൽ ആർടിസി തൊഴിലാളികൾ സമരത്തിൽ

ബെംഗളൂരു : മുന്നോട്ട് വെച്ച ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യറാകത്തതിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് അഞ്ചുമുതൽ അനിശ്ചിതകാലസമരം പ്രഖ്യാപിച്ച് കർണാടക ആർടിസി ജീവനക്കാർ. കർണാടക ആർടിസിയിലെ ട്രേഡ് യൂണിയനുകളുടെ ജോയിന്റ് ആക്‌ഷൻ കമ്മിറ്റിയുടേതാണ് സമര പ്രഖ്യാപനം ആറുയൂണിയനുകളാണ് ഇതിൽ ഉൾപ്പെടുന്നത്. സമരത്തിൽ നിന്ന് തൊഴിലാളികൾ പിന്മാറാതിരുന്നാൾ സംസ്ഥാനത്തെ ട്രാൻസ്‌പോർട്ട് ബസുകളുടെ സർവീസുകൾ പൂർണമായും നിലയ്ക്കും. കേരളത്തിലേക്കുള്ള കർണാടക ആർടിസി സർവീസുകളും ഓടുന്നത് പ്രതിസന്ധിലാകും. കർണാടക ആർടിസിയുടെ നിരവധി സർവീസുകളാണ് ബെംഗളൂരുവിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ളത്. ജീവനക്കാർക്ക് നൽകാനുള്ള ആനുകൂല്യങ്ങളുടെ കുടിശ്ശിക അനുവദിക്കുക, 25 ശതമാനം ശമ്പളവർധന…

Read More

കർണാടകയിൽ കനത്തമഴ തുടരുന്നു; വിവിധയിടങ്ങളിൽ വ്യാപക നാശം

ബെംഗളൂരു : കർണാടകയിൽ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു. കുടക്, ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളിലാണ് കനത്തമഴ. മഴയ്ക്ക് പുറമേ മണ്ണിടിഞ്ഞും മരംവീണും സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ വ്യാപകനാശങ്ങൾ റിപ്പോർട്ട് ചെയ്‌തു. കുടക്, ദക്ഷിണ കന്നഡ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകായണ്‌. കാവേരിനദിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകിയിരിക്കുയാണ്. കുടക് ജില്ലയുടെ പല ഭാഗങ്ങളിലും മരം വീണും വൈദ്യുതിത്തൂണുകൾ തകർന്ന് വ്യാപകനാശങ്ങളുണ്ടായി. ദക്ഷിണ കന്നഡ ജില്ലയിലെ കൊട്ടാര ചൗക്കി, മലേമർ, പമ്പ്വെൽ ജങ്‌ഷൻ എന്നിവയുൾപ്പെടെ നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ണ്ണിടിച്ചിലിൽ…

Read More

സ്കൂളിന് 14 കോടി സംഭാവന നൽകി പൂർവവിദ്യാർത്ഥിയായ ഡോക്ടർ; അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന് സർക്കാർ സ്കൂൾ

ബെംഗളൂരു: അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ സർക്കാർ സ്കൂളുകൾ സ്വകാര്യ സ്കൂളുകളേക്കാൾ താഴ്ന്നതാണെന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ബെംഗളൂരു സൗത്ത് ജില്ലയിലെ ചന്നപട്ടണ താലൂക്കിലെ ഹൊങ്കനുരു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ കർണാടക പബ്ലിക് സ്കൂൾ (കെപിഎസ്) കണ്ടാൽ നമ്മുടെയെല്ലാം അഭിപ്രായം മാറും. ബെംഗളൂരുവിലെ ഏതൊരു അന്താരാഷ്ട്ര സ്കൂളിനും തുല്യമാണ് ഈ സർക്കാർ സ്കൂൾ. 50 മുറികളുള്ള സ്കൂളിൽ ഏകദേശം 40 കമ്പ്യൂട്ടറുകൾ, ഗണിതം, ശാസ്ത്ര ലാബുകൾ, ഡിജിറ്റൽ ടീച്ചിംഗ് ബോർഡുകൾ, സുസജ്ജമായ ലൈബ്രറി, കായിക സൗകര്യങ്ങൾ എന്നിവയുണ്ട്. മുമ്പ്, ഗ്രാമപ്രദേശങ്ങളിലെ മറ്റ് സർക്കാർ…

Read More
Click Here to Follow Us