പെണ്‍കുട്ടികളുടെ ഭാവി തകര്‍ക്കുമെന്ന പരിപാടി പ്രിവെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍.

വിവാഹത്തിന് മുമ്പുള്ള പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഛത്തീസ്ഗഢ് വനിതാ കമ്മീഷന്‍. അത്തരം ചിത്രീകരണങ്ങള്‍ പെണ്‍കുട്ടികളുടെ ഭാവി തകര്‍ക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ഡോ. കിരണ്‍മയി നായക് അറിയിച്ചു. ഒരു കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് കമ്മീഷന്റെ വിചിത്ര വാദം.

വിവാഹത്തിന് മുമ്പ് ഫോട്ടോ എടുക്കുന്നത് ഛത്തീസ്ഗഢിന്റെ സംസ്‌കാരത്തിന് ചേര്‍ന്ന പ്രവണതയല്ലെന്നാണ് കമ്മീഷന്‍ അവകാശപ്പെടുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് നടത്തിയ വാദങ്ങള്‍ക്കിടെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ഡോ. കിരണ്‍മയി നായകിന്റെ പരാമര്‍ശം. വിവാഹത്തിന് മുമ്പ് തന്നെ ബന്ധം തകര്‍ന്നെങ്കിലും വരന്റെ വീട്ടുകാര്‍ പണം നല്‍കാനോ എടുത്ത ഫോട്ടോകളും വീഡിയോകളും തിരിച്ചു നല്‍കാനോ തയ്യാറായില്ല. അത് പെണ്‍കുട്ടിയുടെ ഭാവി ഇല്ലാതാക്കും എന്ന ഭയം വീട്ടുകാര്‍ക്കിടയില്‍ ഉണ്ടാക്കിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. തുടര്‍ന്ന് കമ്മീഷന്‍ ഇടപെട്ടാണ് ഫോട്ടോഗ്രാഫുകള്‍ നശിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേത്തു.

  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!

എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല, നിരവധിയായ കേസുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട് അതിന്റെ പശ്ചാത്തലത്തിലാണ് പ്രീവെഡ്ഡിംങ് ഷൂട്ടുകളെ എതിര്‍ക്കുന്നതെന്നും ഡോ. കിരണ്‍മയി നായക് പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികളും വീട്ടുകാരും കമ്മീഷനെ സമീപിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. വിവാഹശേഷം ദമ്പതികള്‍ ആഗ്രഹിക്കുന്ന പോലെ ഫോട്ടോകള്‍ എടുക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
[masterslider id="10"]

Related posts