പൊതുവേദിയിൽ വെച്ച് മുഖ്യമന്ത്രി അടിക്കാൻ ശ്രമിച്ച ഐ.പി.എസ് ഓഫീസർക്ക് ബെളഗാവി ഡെ. പൊലീസ് കമീഷണറായി നിയമനം

ബെംഗളൂരു : കോൺഗ്രസ് കൺവെൻഷൻ വേദിയിൽ വെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ ശ്രമിച്ച സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെ സ്വയം വിരമിക്കൽ പ്രഖ്യാപിച്ച ഐപിഎസ് ഓഫിസറെ ബെളഗാവി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണറായി നിയമിച്ചു. ധാർവാഡ് അഡീ. പൊലീസ് സൂപ്രണ്ടായിരിക്കെ ദുരനുഭവമുണ്ടായ നാരായൺ ബരാമണിക്ക് ക്രമസമാധാന ചുമതലയുള്ള ഡി.സി.പിയായാണ് പുതിയ നിയമനം നൽകിയിരിക്കുന്നത്. കർണാടകയിലെ ഒരു പരിപാടിയിൽ വെച്ച് സിദ്ധരാമയ്യയുടെ പ്രസംഗം ബി.ജെ.പി പ്രവർത്തകർ തടസ്സപ്പെടുത്തിയതിനെ തുടർന്ന് വേദിക്ക് മുന്നിൽ നിന്നിരുന്ന ബരാമണിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിക്കുകയും അടിക്കാൻ ശ്രമിക്കുകയും…

Read More

ബെംഗളൂരുവില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന സംഭവം; ബിജെപി MLA ഉൾപ്പെടെ അഞ്ചുപേര്‍ക്കെതിരേ കേസ്

ബെംഗളൂരു: ബെംഗളൂരുവില്‍ ഗുണ്ടാനേതാവും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ യുവാവിനെ വെട്ടിക്കൊന്നു. ഹലസൂരു സ്വദേശി ശിവകുമാര്‍ എന്ന ബികലു ശിവു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ ബൈരതി ബസവരാജ് ഉള്‍പ്പെടെ അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. ജഗദീഷ്, കിരണ്‍, വിമല്‍, അനില്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. എംഎല്‍എയുടെ പ്രേരണയെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് ശിവകുമാറിൻ്റെ അമ്മ വിജയലക്ഷ്മി നല്‍കിയ പരാതിയിലെ പ്രധാന ആരോപണം. വീടിനുപുറത്തു നില്‍ക്കുകയായിരുന്ന ശിവകുമാറിനെ ബൈക്കുകളിലും കാറിലുമെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഘത്തിൽ ഒൻപത് പേരുണ്ടായിരുന്നു. കൊലയ്ക്ക് ശേഷം അക്രമികൾ…

Read More

‘കർഷകരുടെ ചരിത്ര വിജയത്തിൽ അഭിമാനം : സി​ദ്ധ​രാ​മ​യ്യ ജ​ന​കീ​യ നേ​താ​വ്’ -ന​ട​ൻ പ്ര​കാ​ശ് രാ​ജ്

ബെംഗളൂരു : ദേ​വ​ന​ഹ​ള്ളി താ​ലൂക്ക്, ച​ന്ന​നാ​രാ​യ​ണ, പ​ട്ട​ണ​യ തുടങ്ങിയ ഗ്രാ​മ​ങ്ങ​ളി​ലെ​ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പ്ര​ക്രി​യ റദ്ദാക്കുനുള്ള ​ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ൻ്റെ തീ​രു​മാ​ന​ത്തെ അഭിനന്ദിച്ച് നടൻ പ്രകാശ് രാജ്. ഭൂമി ഏറ്റെടുക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറിയത് കർഷകരുടെ വിജയമാണെന്നും ഇത്തരം പോരാട്ടങ്ങൾ ച​രി​ത്ര​പ​ര​മാ​യ വി​ജ​യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും പ്രകാശ് രാജ് അഭിപ്രയപ്പെട്ടു. പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ നൽകി നടൻ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തത് വലിയ ജനശ്രദ്ധ നേടിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ ജ​ന​കീ​യ നേ​താ​വാ​ണെ​ന്ന് തെ​ളി​യി​ച്ചെന്നും ഒ​ടു​വി​ൽ അ​ദ്ദേ​ഹം സ്വീകരിച്ച നിലപാട് നിലപാട് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

യുവാവിനെതിരായ ബലാത്സംഗ കേസ് റദ്ദാക്കി കർണാടക ഹൈകോടതി

ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ യുവാവിനെതിരായ കേസ് റദ്ദാക്കി കർണാടക ഹൈകോടതി.യുവാവിന് പുറമേ ഇയാളുടെ അമ്മയും അയൽവാസിയും കേസിൽ പ്രതികളായിരുന്നു. യുവാവും പരാതിക്കാരിയും തമ്മിൽ ആറ് മാസമായി പരിചയത്തിലായിരുന്നുവെന്നും വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പരാതിയെത്തിയത്. 18 വയസ് മുതൽ യുവതിയും യുവാവും പരിചയത്തിലായിരുന്നു. അതിനിടെ യുവതി മറ്റൊരു വിവാഹം കഴിച്ചു. യുവതിയുടെ ഭർത്താവിന്റെ മരണശേഷം ഇരുവരും വീണ്ടും അടുത്തു. ഇതിനിടെ വിവാഹം സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ യുവതി യുവാവിനെതിരെ പരാതി നൽകുകയായിരുന്നു. ചർച്ചകളിൽ തീരുമാനമാകാത്തതിനെ തുടർന്നായിരുന്നു പരാതി. തുടർന്ന് പൊലീസ്…

Read More

യു.പി.ഐ പേയ്മെന്റിൽ കുരുക്കിലായി ബെംഗളൂരു വ്യാപാരികൾ

ബെംഗളൂരു: യു.പി.ഐ പേയ്മെന്റ് മൂലം കുരുക്കിലായിരിക്കുകയാണ് ബെംഗളൂരുവിലെ വ്യാപാരികൾ. ഇടപാടുകൾക്ക് നികുതിയടക്കണമെന്ന് വാണിജ്യമന്ത്രാലയം വ്യക്തമാക്കിയതോടെയാണ് വ്യാപാരികൾ കുരുക്കിലായത്. സാധനങ്ങൾ വിൽക്കുന്ന കടകളിൽ വാർഷിക വരുമാനം 40 ലക്ഷവും സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽ വാർഷിക വരുമാനം 20 ലക്ഷവും കടന്നാൽ നികുതി നൽകേണ്ടി വരുമെന്നാണ് വാണിജ്യ വകുപ്പിന്റെ മുന്നറിയിപ്പ്. യു.പി.ഐ വന്നതോടെ ഇടപാടുകളെല്ലാം ഡിജിറ്റലായതാണ് വ്യാപാരികൾക്ക് കുരുക്കായത്. മുന്നറിയിപ്പിന് പിന്നാലെ പലരും ഡിജിറ്റലായി പണം സ്വീകരിക്കുന്നത് കുറക്കുകയാണ്. യു.പി.ഐ ക്യു.ആർ കോഡ് തന്നെ എടുത്ത് മാറ്റിയവരുണ്ട്. എന്നാൽ, ആളുകൾ പണം കൈയിൽ കരുതാത്തത് വലിയ പ്രതിസന്ധിയായി…

Read More

കർണാടകയിൽ ഒറ്റയടിക്ക് സ്ഥലം മാറ്റിയത് 35 ഐപിഎസ് ഓഫീസർമാരെ

ബെംഗളൂരു : 35 ഐപിഎസ് ഓഫീസർമാരെ കർണാടകയിൽ ഒറ്റയടിക്ക് സ്ഥലംമാറ്റി സംസ്ഥാന സർക്കാർ. ബെംഗളൂരു ക്രൈം ബ്രാഞ്ചിന്റെയും ട്രാഫിക് പോലീസിന്റെയും തലപ്പത്തുൾപ്പെടെയാണ് പൊളിച്ചു മാറ്റം. കലബുറഗി നോർത്ത് ഈസ്റ്റേൺ റെയ്‌ഞ്ച് ഡിഐജി അജയ് ഹിലോരിയാണ്‌ ഇനി ബെംഗളൂരു ഡിഐജിയും ജോയിന്റ് കമ്മിഷണറും. സിറ്റി സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസിന്റെ തലവനും ഇദ്ദേഹം തന്നെ ആകുമെന്നാണ് സൂചന . നിലവിൽ ഈ സ്ഥാനത്തുള്ള ഡോ. ചന്ദ്രഗുപ്തയെ കലബുറഗി നോർത്ത് ഈസ്റ്റേൺ റെയ്‌ഞ്ചിലേക്കും മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരു ട്രാഫിക് ജോയിന്റ് കമ്മിഷണറായ അനുചേതിനെ പോലീസ് റിക്രൂട്മെന്റ് വിഭാഗം…

Read More

എയറോസ്പേസ് പാർക്കിനുള്ള സ്ഥലമേറ്റെടുപ്പ്; പദ്ധതി ഉപേക്ഷിച്ച് കർണാടക സർക്കാർ

ബെംഗളൂരു : എയറോസ്പേസ് പാർക്ക് പദ്ധതിക്കുവേണ്ടി കൃഷിഭൂമി ഏറ്റെടുക്കാനുള്ള നടപടി ഉപേക്ഷിച്ച് കർണാടക സർക്കാർ. മൂന്നുവർഷത്തിലേറെ നീണ്ട കർഷകസമരത്തെത്തുടർന്നാണ് തീരുമാനത്തിൽ നിന്നുള്ള പിന്മാറ്റമെന്നാണ് സൂചന. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് സമീപത്ത് 1777 ഏക്കർ സ്ഥലമേറ്റെടുക്കാനുള്ള ഉത്തരവാണ് സർക്കാർ പിൻവലിക്കുക. കർഷകരുടെ താൽപ്പര്യങ്ങളെ മാനിച്ചാണ് സ്ഥലമേറ്റെടുക്കുന്ന പദ്ധതി ഉപേക്ഷിച്ചതെന്നും സ്വമേധയാ ഭൂമി നൽകാൻ തയ്യാറാകുന്ന കർഷകരിൽനിന്ന് സ്ഥലം ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതായും ഇവർക്ക് മികച്ച നഷ്ടപരിഹാരവും പകരം ഭൂമിയും നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യോമയാന-പ്രതിരോധ വ്യവസായ രംഗത്ത് സംസ്ഥാന സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ…

Read More

പിന്നാക്ക സമുദായങ്ങളെ ചേർത്ത് നിർത്താൻ ഒബിസി സമിതിയുമായി കോൺഗ്രസ്

ബെംഗളൂരു : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പിന്നാക്ക സമുദായങ്ങളെ ലക്ഷ്യം വെച്ചുള്ള ചർച്ചകൾക്ക് തുടക്കമിടുകയാണ് എഐസിസി രൂപം നൽകിയ ഒബിസി ഉപദേശക സമിതി. ജാതി സെൻസസിനെ അടിസ്ഥാനമാക്കിയുള്ള ആനുപാതിക പ്രാതിനിധ്യത്തിനുവേണ്ടി പോരാടാൻ പിന്നാക്ക വിഭാഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുകായണ്‌ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . ബെംഗളൂരുവിൽ ചേർന്ന സമിതിയുടെ ആദ്യ യോഗത്തിലാണ് നിദേശം. 75 ശതമാനം സംവരണത്തിനുവേണ്ടി ശബ്ദമുയർത്തണമെന്നും ന്യൂനപക്ഷ, പിന്നാക്ക, ദളിത് സമുദായങ്ങൾ ഉൾപ്പെടുന്ന ‘അഹിന്ദ’ വിഭാഗം വെറും വോട്ടുബാങ്കല്ലെന്നും സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. പിന്നാക്ക വിഭാഗത്തിൻ്റെ രാഷ്ട്രീയ പ്രാതിനിധ്യത്തിനുവേണ്ടി ആവശ്യമുയർത്താനും നയരൂപവത്‌കരണ സമിതികളിലെല്ലാം ആനുപാതികമായി…

Read More

ബംഗളുരുവിൽ കൂട്ടബലാത്സംഗത്തിന് ഇരയായി വിദ്യാർഥിനി ; അധ്യാപകരടക്കം മൂന്നു പേർ അറസ്റ്റിൽ

ബെംഗളൂരു : വിദ്യാർഥിനിയെ സുഹൃത്തിൻ്റെ വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ബംഗളൂരുവിലെ സ്വകാര്യ കോളജിലെ രണ്ട് അധ്യാപകർ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. മംഗളൂരു സ്വദേശികളാണ് പിടിയിലായത്. ഫിസിക്സ് ലെക്ചററായ നരേന്ദ്ര, ബയോളജി ലെക്ചററായ സന്ദീപ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരാണ് പ്രതികൾ നിരവധി തവണ താൻ പീഡനത്തിനിരയായെന്നും പെൺകുട്ടി സംസ്ഥാന വനിതാ കമീഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. പ്രതികൾ പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പീഡന വിഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും കാണിച്ച് വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്‌തതായും പരാതിയിൽ…

Read More

വ​രും ദി​വ​സ​ങ്ങ​ളി​ൽ ബെംഗളൂരുവിൽ തു​ട​ര്‍ച്ച​യാ​യ മ​ഴ​ക്കും കാറ്റിനും സാ​ധ്യ​ത

ബെംഗളൂരു : വരും ദിവസങ്ങളിൽ ബംഗളൂരുവിലും, ക​ർ​ണാ​ട​ക​യു​ടെ തെ​ക്ക​ൻ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും തു​ട​ര്‍ച്ച​യാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും ക​ർ​ണാ​ട​ക സം​സ്ഥാ​ന പ്ര​കൃ​തി ദു​ര​ന്ത നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ​യും മുന്നറിയിപ്പ്. മഴയ്ക്ക് പുറമേ ശ​ക്ത​മാ​യ മ​ഴ, കാ​റ്റ്, മൂ​ട​ൽ മ​ഞ്ഞ് എ​ന്നി​വ​യ്ക്കും സാധ്യതയുണ്ട്. വെ​ള്ളി​യാ​ഴ്ച​വ​രെ ബം​ഗ​ളൂ​രു​വി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മി​ത​മാ​യ മ​ഴ​ക്കും മ​ണി​ക്കൂ​റി​ല്‍ 30-50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാറ്റും പ്രതീക്ഷിക്കുന്നു. അതെസമയം ക​ര്‍ണാ​ട​ക​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​ക്ക​ന്‍ പ്ര​വി​ശ്യ​ക​ളി​ലും യെ​ല്ലോ അ​ല​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ചിരിക്കുകയാണ്.

Read More