ലീഡ്‌സ്: ട്വന്റി20 പരമ്പരയില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 2-1നു സ്വന്തമാക്കിയാണ് ടി20യിലെ 1-2ന്റെ കണക്ക് ആതിഥേയര്‍ തീര്‍ത്തത്. ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് ഇന്ത്യയെ നിസ്സഹായരാക്കി. പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യ തകര്‍പ്പന്‍ ജയത്തോടെയാണ് തുടങ്ങിയതെങ്കിലും പിന്നീടുള്ള രണ്ടു കളികളിലും ഇംഗ്ലീഷ് കരുത്തിനു മുന്നില്‍ വിരാട് കോലിയും സംഘവും പൊരുതാന്‍ പോലുമാവാതെയാണ് കീഴടങ്ങിയത്.
257 റൺസെന്ന ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 44.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ജോറൂട്ട്, ക്യാപ്റ്റൻ ഇയാൻ മോര്‍ഗൻ എന്നിവരുടെ ബാറ്റിങ് കൂട്ടുകെട്ടിൽ ഇംഗ്ലണ്ട് അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. 120 പന്തുകൾ നേരിട്ട ജോ റൂട്ട് സെഞ്ചുറി തികച്ചു. 108 പന്തുകളിൽ നിന്ന് മോർഗൻ 88 റണ്‍സും സ്വന്തമാക്കി.
ജെയിംസ് വിൻസ് (27 പന്തിൽ 27), ജോണി ബെയർസ്റ്റോ (13 പന്തിൽ 30) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. രണ്ടാം ജയത്തോടെ മൂന്നു മൽസരങ്ങളടങ്ങിയ ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ആദ്യ മൽസരം ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടാം മൽസരം ഇംഗ്ലണ്ട് 86 റൺസിന് സ്വന്തമാക്കിയിരുന്നു.
ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധസെഞ്ച്വറിയാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്. കോലി 71 റണ്‍സെടുത്ത് പുറത്തായി. 72 പന്തില്‍ എട്ടു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.
ഓപ്പണര്‍ ശിഖര്‍ ധവാനും (44) എംഎസ് ധോണിയുമാണ് (42) ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. രോഹിത് ശര്‍മ (2), ദിനേഷ് കാര്‍ത്തിക് (21), സുരേഷ് റെയ്‌ന (1), ഹര്‍ദിക് പാണ്ഡ്യ (21) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. വാലറ്റത്ത് ഭുവനേശ്വര്‍ കുമാറും (21) ശര്‍ദ്ദുല്‍ താക്കൂറും (22*) നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയുടെ സ്‌കോര്‍ 250 കടത്തിയത്. സ്പിന്നര്‍ ആദില്‍ റഷീദ് ഇംഗ്ലണ്ടിനു വേണ്ടി മൂന്നു വിക്കറ്റെടുത്തു. ഡേവിഡ് വില്ലിക്കു രണ്ടു വിക്കറ്റ് ലഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.