ഇനി സിഗ്നലിൽ കാത്ത് കെട്ടിക്കിടക്കേണ്ട;ഗൂഗിൾ മാപ്പിലെ ഗതാഗതക്കുരുക്ക് മനസ്സിലാക്കി സ്വയം തീരുമാനമെടുക്കുന്ന ട്രാഫിക് സിഗ്നലുകൾ ഇലക്ട്രോണിക് സിറ്റിയിൽ പ്രവർത്തനം തുടങ്ങി.

ബെംഗളൂരു : എതിരെ വരുന്ന റോഡിൽ വാഹനങ്ങളില്ലെങ്കിലും ഇനി സിഗ്നൽ മാറാൻ വേണ്ടി കാത്തു കെട്ടി കിടക്കേണ്ടതില്ല, ഗൂഗിൾ മാപ്പിൽ നോക്കി ഗതാഗത തിരക്ക് മനപ്പിലാക്കി, സ്വയം പ്രവർത്തിക്കുന്ന ഡൈനാമിക്ക് ട്രാഫിക് സിഗ്നലുകൾ ഇലക്ട്രോണിക് സിറ്റി ഫേസ് 1, 2 കളിലെ 13 ജംഗ്ഷനുകളിലായി പ്രവർത്തനം ആരംഭിച്ചു.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

ഇലക്ട്രോണിക് സിറ്റി ഇന്റസ്ട്രീയൽ അതോറിറ്റിയാണ് ട്രാഫിക് പോലീസിന്റെ സഹായത്തോടെ സിഗ്നലുകൾ സ്ഥാപിച്ചത്.

നിയമ ലംഘനം തടയാൻ സി.സി.ടിവികളും സ്ഥാപിച്ചിട്ടുണ്ട്.

വാഹനങ്ങളുടെ തിരക്കിനനുസരിച്ച് ക്യാമറയുടെ സഹായത്തോടെ സ്വയം പ്രവർത്തിക്കുന്ന സ്മാർട്ട് സിഗ്നലുകൾ നഗരത്തിലെ 10 ജംഗ്ഷനുകളിൽ ഒരു വർഷം മുൻപേ തന്നെ സ്ഥാപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts