നിപാ പ്രതിരോധം: ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് ഉത്തര്‍ പ്രദേശിന്‍റെ ആദരം..

തിരുവനന്തപുരം: കേരളത്തിന്‍റെ ആരോഗ്യമന്ത്രിയെ ആദരിക്കാന്‍ ഉത്തര്‍ പ്രദേശ്. സമയോചിതമായ ഇടപെടലിലൂടെ നിപാ വൈറസിനെതിരെ പ്രതിരോധം ഫലപ്രദമാക്കിയതിനാണ് ആദരം.

ഉത്തര്‍ പ്രദേശില്‍ വച്ച്‌ നടക്കുന്ന എമര്‍ജന്‍സി മെഡിസിന്‍ അസോസിസിയേഷന്‍റെ ഇ.എം. ഇന്ത്യ 2018 നാഷണല്‍ കോണ്‍ഫറന്‍സിലാണ് മന്ത്രിയെ ആദരിക്കുക. വാരണാസി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലാണ് കോണ്‍ഫറന്‍സ് നടക്കുക. ബനാറസ് യൂണിവേഴ്‌സിറ്റിയുടെ കെ.എന്‍. ഉടുപ ഹാളില്‍ വച്ച് ജൂലൈ 21നാണ് ചടങ്ങുകള്‍.

  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ദീര്‍ഘ വീക്ഷണം, പിന്തുണ, ആത്മാര്‍ത്ഥ സേവനം, നേതൃത്വം എന്നിവയൊന്നുമില്ലാതെ ഇത്തരമൊരു സാഹചര്യം മറികടക്കാനാവില്ലെന്ന് എ.സി.ഇ.ഇ. ഇന്ത്യ ഡീന്‍ പ്രൊഫ. പ്രവീണ്‍ അഗര്‍വാള്‍, ഇ.എം. ഇന്ത്യ 2018 ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. എസ്.കെ. ശുക്ല എന്നിവര്‍ അഭിപ്രായപ്പെട്ടു.

രാജ്യം ഏറെ ആകാക്ഷയോടെ വീക്ഷിച്ചതാണ് കേരളത്തിന്‍റെ നിപാ പ്രതിരോധം. ശ്രേഷ്ഠമായ ഈ പ്രവൃത്തി മനസിലാക്കുവാന്‍ രാജ്യത്തുള്ള എല്ലാവര്‍ക്കും താത്പര്യമുണ്ടെന്നും അവര്‍ ക്ഷണക്കത്തില്‍ പറയുന്നു.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

21, 22 തീയതികളിലായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
[masterslider id="10"]

Related posts