ഭാര്യയുടെ ആഡംബര ജീവിതത്തിൽ പൊറുതിമുട്ടി യുവാവ്; ജോലി രാജിവെച്ച് മോഷണത്തിനിറങ്ങി പൊലീസ് പിടിയിൽ

ജയ്പൂർ: ഭാര്യയുടെ ആഡംബര ജീവിതത്താൽ സഹികെട്ട് ഒടുവിൽ മോഷണത്തിനിറങ്ങി യുവാവ്. രാജാംവരാംഗഡ് സ്വദേശി തരുണാണ് പിടിയിലായത്. ജയ്പൂരിലാണ് സംഭവം. ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിയായ യുവാവാണ് വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ജോലി ഉപേക്ഷിച്ച് മോഷണത്തിലേക്ക് ഇറങ്ങിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഒരുമാസം മുൻപായിരുന്നു തരുണിൻ്റെ വിവാഹം. വിവാഹശേഷം ഭാര്യയുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം തരുണിന് തൻ്റെ ജോലിയിൽനിന്ന് ലഭിച്ചിരുന്നില്ല. ആഹാരം,വസ്ത്രം, സൗന്ദര്യവർധക വസ്തുക്കൾ, വാഹനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നുവേണ്ട എല്ലാം ഉയർന്ന നിലവാരമുള്ള ബ്രാൻഡുകൾ മാത്രമാണ് ഇയാളുടെ ഭാര്യ ഉപയോഗിച്ചിരുന്നത്. ഭാര്യയുടെ ആവശ്യങ്ങൾ നടത്തികൊണ്ടുക്കുന്നതിനായി യുവാവ്…

Read More

ശക്തി പദ്ധതി വിജയം : നഗരത്തിലും ഗ്രാമത്തിലും തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ 23 ശതമാനം വർധന

ബെംഗളൂരു : കർണാടകയിൽ കോൺഗ്രസ് സർക്കാറിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ ശക്തി പദ്ധതി, തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയതായി റിപ്പോർട്ട്. 23 ശ​ത​മാ​നം വ​ർ​ധ​നയാണ് ബെംഗളൂരുവിൽ ജോ​ലി​ക്ക് പോ​കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഹു​ബ്ബ​ള്ളി- ധാ​ര്‍വാ​ഡ് മേ​ഖ​ല​യി​ലിത് 21 ശ​ത​മാ​ന​വു​മാ​ണ് വ​ര്‍ധ​ന. സു​സ്ഥി​ര മൊ​ബി​ലി​റ്റി നെ​റ്റ് വ​ര്‍ക്ക് ക​മീ​ഷ​ൻ ചെ​യ്ത റി​പ്പോ​ര്‍ട്ട് നി​ക്കോ​ര്‍ അ​സോ​സി​യേ​റ്റ്സാ​ണ് പു​റ​ത്തു​വി​ട്ട​ത്. ക​ര്‍ണാ​ട​ക, ഡ​ല്‍ഹി, കേ​ര​ള, മ​ഹാ​രാ​ഷ്ട്ര, പ​ശ്ചി​മ ബം​ഗാ​ള്‍ എ​ന്നീ വിവിധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 10 ന​ഗ​ര​ങ്ങ​ളി​ല്‍ 2500ഓ​ളം പേ​രി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തെ അ​ടി​സ്ഥാ​ന​മാക്കിയാണ് റിപ്പോർട്ട്. സം​സ്ഥാ​ന​ത്തൊന്നാകെ സ്ത്രീ​ക​ള്‍ക്ക് സ​ർ​ക്കാ​ർ…

Read More

വിദ്യാർത്ഥികൾക്ക് ആശ്വാസം; എസ്.എസ്.എൽ.സി, പി.യു.സി വിജയത്തിനാവശ്യം 33 ശതമാനം മാർക്ക്

ബെംഗളൂരു : 2025-26 അ​ധ്യ​യ​ന വ​ര്‍ഷം എ​സ്.​എ​സ്എ​ൽ.​സി, പി.​യു.​സി ഫൈ​ന​ൽ പ​രീ​ക്ഷ വി​ജ​യി​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡം 35 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 33 ശ​ത​മാ​ന​മാ​ക്കി കുറച്ചു. ക​ർ​ണാ​ട​ക സ​ർ​ക്കാ​രാണ് പുതിയ കരട് വി​ജ്ഞാ​പ​നം പുറത്തിറക്കിയത്. 1966ലെ ​ക​ർ​ണാ​ട​ക സ്കൂ​ൾ എ​ക്സാ​മി​നേ​ഷ​ൻ ആ​ൻ​ഡ് അ​സ​സ്മെ​ന്റ് ബോ​ർ​ഡ് ആ​ക്ടി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് വി​ജ്ഞാ​പ​നം പുറത്തിറക്കിയത്. പുതുക്കിയ വിജ്ഞാപനം അടിസ്ഥാനമാക്കി പരീക്ഷയിൽ പാസാകണമെങ്കിൽ ഇ​ന്‍റേ​ണ​ല്‍ അ​സ​സ്മെ​ന്‍റ്, എ​ക്സ്റ്റേ​ണ​ൽ പ​രീ​ക്ഷ എ​ന്നി​വ​യി​ലെ മാർക്കിൽ ശ​രാ​ശ​രി 33 ശ​ത​മാ​നം മാ​ര്‍ക്ക് നേ​ടി​യിരിക്കണം. ഇവയ്ക്ക് പുറമേ എ​ഴു​ത്ത് പ​രീ​ക്ഷ​യി​ൽ ഓ​രോ വി​ഷ​യ​ത്തി​നും കു​റ​ഞ്ഞ​ത് 30 ശ​ത​മാ​നം മാ​ർ​ക്കുണ്ടാവണം.…

Read More

ധർമസ്ഥലകേസ്; മണ്ണ് നീക്കി പരിശോധന മറ്റന്നാൾ : കണ്ടെത്തിയ തലയോട്ടിയിലെ മണ്ണും പരിശോധിക്കും

ബെംഗളൂരു: ധര്‍മസ്ഥല കൂട്ടക്കൊല ആരോപണത്തിൽ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുപ്പ് നാളെയും മറ്റന്നാളും തുടരും. കോടതിയില്‍ ഹാജരാക്കിയ തലയോട്ടിയിലെ മണ്ണ്, ധര്‍മസ്ഥലയിലെ മണ്ണ് എന്നിവ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. നിലവിലെ മൊഴിയെടുപ്പ് രണ്ട് ക്യാമറകളിലായി അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് എവിടെയൊക്കെയാണ് മൃതദേഹം കുഴിച്ചിട്ടത് എന്നതിനെ സംബന്ധിച്ച് ശുചീകരണ തൊഴിലാളി ഇന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ക്ഷേത്ര പരിസരത്ത് മാത്രമല്ല മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ വനമേഖലയിലും മൃതദേഹങ്ങള്‍ കുഴിച്ചിട്ടുണ്ടെന്ന് ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയിരുന്നു. അതെസമയം സുതാര്യവും, നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നതിൻ്റെ ഭാഗമായി…

Read More

ചിന്നസ്വാമി സ്റ്റേഡിയ ദുരന്തം; മരിച്ച പെൺകുട്ടിയുടെ ഒരുലക്ഷം രൂപയുടെ ആഭരണങ്ങൾ കാണുന്നില്ലെന്ന് ആരോപണം : പൊലീസിൽ പരാതി നൽകി അമ്മ

ബെംഗളൂരു : ആർസിബി വിജയാഘോഷത്തിനിടെ മരിച്ച പെൺകുട്ടിയുടെ ഒരു ലക്ഷം രൂപ വിലയുള്ള ആഭരണങ്ങൾ കാണാനില്ലെന്ന് പരാതി. പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന് നൽകുമ്പോൾ ആഭരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ പൊലീസിൽ പരാതി നൽകിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ദിവ്യൻഷി എന്ന കുട്ടിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇവരുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ശരീരത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ മൃതദേഹം കൈമാറിയപ്പോൾ അവ ഇല്ലെന്നും മാതാവ് ആരോപിക്കുന്നു. മൃതദേഹം സൂക്ഷിച്ച മോർച്ചറിയിൽ വെച്ചാകാം ആഭരണങ്ങൾ നഷ്ടമായതെന്നും അമ്മ പറയുന്നു.…

Read More

കാ​റി​ന് മേ​ൽ ചരക്ക് ലോറി മ​റി​ഞ്ഞ് യാത്രക്കാർക്ക് ദാരുണാന്ത്യം

ബെംഗളൂരു : ചരക്ക് കയറ്റി വന്ന കാറിന് മുകളിലേയ്ക്ക് ലോറി മറിഞ്ഞ് കാർ യാത്രികർക്ക് ദാരുണാന്ത്യം. ബാ​ഗ​ൽ​കോ​ട്ട് കെ​സ​നു​ർ സ്വ​ദേ​ശി ര​മേ​ശ് ഹു​ഗ​ർ (45), ഗ​ദ്ദ​ൻ​കേ​രി സ്വ​ദേ​ശി അ​ക്ബ​ർ ന​ബി സാ​ബ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കഴിഞ്ഞദിവസമാണ് അപകടം. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. പൊ​ലീ​സും, അ​ഗ്നിര​ക്ഷാസേ​ന​യും ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി ഉ​യ​ർ​ത്തി​യാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. സി​മി​കേ​രി​യി​ൽ​നി​ന്ന് ഹു​ബ്ബ​ള്ളി ഭാ​ഗ​ത്തേ​ക്ക് യാത്ര ചെയ്തവരാണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.മ​ധ്യ​പ്രേ​ദേ​ശി​ലേ​ക്ക് ച​ര​ക്കു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോറിയാണ് മറിഞ്ഞത്. അമിത വേഗതയിൽ വന്ന ചരക്ക് ലോറിമു​ന്നി​ലു​ള്ള ബൈ​ക്കി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെട്ടിക്കുന്നതിനിടെ കാ​റി​ന് മു​ക​ളി​ലേ​ക്ക്…

Read More

ധർമസ്ഥല കൂട്ടക്കൊല ആരോപണം; അന്വേഷണം ആരംഭിച്ച് എസ്.ഐ.ടി സംഘം

ബെംഗളൂരു : ധർമസ്ഥലയിൽ കൂട്ടക്കൊല ആരോപണത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) ബെൽത്തങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കും. സംഘം കഴിഞ്ഞ ദിവസം സംഭവസ്ഥലത്തെത്തി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഡി.ഐ.ജി എം.എൻ. അനുചേത്, വെസ്റ്റേൺ റേഞ്ച് ഐ.ജി അമിത് സിങ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനോട് ചേർന്ന് പുതുതായി നിർമിച്ച പൊലീസ് റെസിഡൻഷ്യൽ ക്വാർട്ടേഴ്സിലാണ് എസ്.ഐ.ടി സംഘത്തിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നത്. കേസിൽ നിഷ്‌പക്ഷവും,സുതാര്യവുമായ അന്വേഷണം നടത്തി വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ പ്രത്യേക അന്വേഷണ വിഭാഗത്തിന്…

Read More

സ്കൂൾ മേൽക്കൂര തകർന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവം; അപകട മുന്നറിയിപ്പ് നൽകി : അധ്യാപകർ അപ്പോഴും ആഹാരം കഴിക്കുന്ന തിരക്കില്ലെന്ന് വിദ്യാർത്ഥികൾ

ജയ്‌പൂർ : രാജസ്ഥാനിൽ സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാർത്ഥികൾ. മേൽക്കൂരയിൽ നിന്ന് കല്ലുകൾ വീഴുന്നുവെന്ന കാര്യം കുട്ടികൾ നേരത്തെ അധ്യാപകരെ അറിയിച്ചിരുന്നു. എന്നാൽ ഒന്നും സംഭവിക്കില്ലെന്നും കുട്ടികളോട് ക്ലാസിൽ തന്നെ തുടരാനായിരുന്നു അധ്യാപകരുടെ നിർദേശം. അന്വേഷണത്തിൻ്റെ ഭാഗമായി സംഭവത്തിൽ വീഴ്ച വരുത്തിയ അഞ്ച് സ്കൂൾ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ ഝലാവറിലെ സർക്കാർ സ്കൂൾ കെട്ടിടം തകർന്ന് 7 കുട്ടികൾ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. മേൽക്കൂരയിലെ കല്ലുകൾ അടർന്ന്…

Read More

സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തിനൊപ്പം കോ​ഴി​മു​ട്ട വിളമ്പരുത്; പ്രതിഷേധവുമായി രക്ഷിതാക്കൾ

ബെംഗളൂരു : സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തിനൊപ്പം കോ​ഴി​മു​ട്ട വി​ള​മ്പു​ന്ന​തി​നെ​തി​രെ രക്ഷിതാക്കളുടെ പ്രതിഷേധം. മാ​ണ്ഡ്യ ജി​ല്ല​യി​ലാണ് സംഭവം. മു​ട്ട വി​ത​ര​ണം തുടരുകയാണെങ്കിൽ കുട്ടികളെ സ്കൂ​ളി​ല​യ​ക്കി​ല്ലെ​ന്നാ​ണ് രക്ഷിതാക്കളുടെ ഭീ​ഷ​ണി. അ​ള​കെ​രെ ഗ്രാ​മ​ത്തി​ലെ ഗ​വ. ഹ​യ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ ഒ​രു​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. സർക്കാർ മുട്ട വിതരണം പൂർണമായും നിർത്തുക, അല്ലെങ്കിൽ കുട്ടികളുടെ ടി.സി നൽകുക എന്നീ ആവശ്യങ്ങളാണ് രക്ഷിതാക്കൾ മുന്നോട്ട് വെച്ചത്. സ്കൂൾ ക്ഷേത്രത്തിന് സമീപമെന്നിരിക്കെ മു​ട്ട വി​ത​ര​ണം ഗ്രാ​മ​വാ​സി​ക​ളു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ എന്നാണ് ഇവർ ഉന്നയിക്കുന്ന വാദം. ഗ്രാ​മ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​പാ​ര​മ്പ​ര്യം…

Read More

ശൈശവ വിവാഹം മാത്രമല്ല; വിവാഹ നിശ്ചയവും കുറ്റമാവുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം

ബെംഗളൂരു : ശൈ​ശ​വ വി​വാ​ഹം ത​ട​യു​ന്ന​ സു​പ്ര​ധാ​ന നീ​ക്ക​ത്തി​ൻ്റെ ഭാ​ഗ​മാ​യി 2025ലെ ​ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​ന (ക​ർ​ണാ​ട​ക ഭേ​ദ​ഗ​തി) ബി​ല്ലിന് ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭയുടെ അംഗീകാരം. വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് നി​യ​മ-​പാ​ർ​ല​മെ​ന്റ​റി കാ​ര്യ മ​ന്ത്രി എ​ച്ച്.​കെ. പാ​ട്ടീ​ൽ വ്യക്തമാക്കി. 2023-24 കാ​ല​യ​ള​വി​ൽ സം​സ്ഥാ​ന​ത്ത് 700ലേറെ ശൈ​ശ​വ വി​വാ​ഹ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെയ്ത വാർത്തകൾ പുറത്ത് വന്നിരുന്നു. വിഷയം ഗൗരവമെന്നിരിക്കെ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല​യോ​ഗം ചേ​ർ​ന്നി​രു​ന്നു. ശൈ​ശ​വ വി​വാ​ഹം ത​ട​യു​ന്ന​തി​ന് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഉദ്യോഗസ്ഥർക്ക് മു​ഖ്യ​മ​ന്ത്രി കർശന നിർദേശം നൽകിയിരുന്നു. ​തു​ട​ർ​ന്നാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ…

Read More
Click Here to Follow Us