ജയ്‌പൂർ : രാജസ്ഥാനിൽ സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാർത്ഥികൾ. മേൽക്കൂരയിൽ നിന്ന് കല്ലുകൾ വീഴുന്നുവെന്ന കാര്യം കുട്ടികൾ നേരത്തെ അധ്യാപകരെ അറിയിച്ചിരുന്നു. എന്നാൽ ഒന്നും സംഭവിക്കില്ലെന്നും കുട്ടികളോട് ക്ലാസിൽ തന്നെ തുടരാനായിരുന്നു അധ്യാപകരുടെ നിർദേശം. അന്വേഷണത്തിൻ്റെ ഭാഗമായി സംഭവത്തിൽ വീഴ്ച വരുത്തിയ അഞ്ച് സ്കൂൾ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ ഝലാവറിലെ സർക്കാർ സ്കൂൾ കെട്ടിടം തകർന്ന് 7 കുട്ടികൾ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. മേൽക്കൂരയിലെ കല്ലുകൾ അടർന്ന്…
Read More