വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം തട്ടിയ പ്രതി പ്രമുഖ ചാനലിലെ പുതിയ സീരിയൽ നടി 

കൊല്ലം : വയോധികനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പരവൂർ പോലീസ് അറസ്റ്റ് ചെയ്ത സീരിയിൽ നടി പത്തനംതിട്ട മലയാലപ്പുഴ അമൃതയിൽ നിത്യ ശശി സീരിയിൽ അഭിനയ രംഗത്ത് എത്തുന്നത് ആറു മാസം മുൻപ്.

മലയാള ചാനലിലെ കുടുംബ കഥ പറയുന്ന സീരിയലിലെ അഭിനേത്രിയാണ് നിത്യ.

നിത്യയ്‌ക്കൊപ്പം പിടിയിലായ സുഹൃത്ത് പരവൂർ കലയ്ക്കോട് ശിവ നന്ദനത്തിൽ ബിനു (48) ജില്ലാ അതിർത്തിയിൽ ഊന്നിൻമൂട്ടിൽ ഫിഷ് സ്റ്റാൾ നടത്തുന്നു.

  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!

സമീപ സ്ഥലത്ത് താമസിക്കുന്ന നിത്യയുടെ വീട്ടിൽ മത്സ്യവുമായി എത്തിയുള്ള പരിചയമാണ് ഹണിട്രാപ്പിൽ എത്തുന്നതെന്നു പോലീസ് പറഞ്ഞു.

തിരുവനന്തപുരം പട്ടത്ത് താമസിക്കുന്ന കൊല്ലം പരവൂർ സ്വദേശിയായ എഴുപത്തിനാലുകാരനാണ് ഇവരെ കുരുക്കിയ ഹണിട്രാപ്പിലെ പരാതിക്കാരൻ.

ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. മക്കളില്ല. തിരുവനന്തപുരം പട്ടത്താണ് താമസം. പരവൂർ കലയ്ക്കോട്ടുള്ള വീട് അടച്ചിട്ടിരിക്കുകയാണ്. വല്ലപ്പോഴുമാണ് ഇവിടെ എത്തുന്നത്.

  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

പ്രതികൾ സമാന രീതിയിൽ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നു പോലീസ് പറഞ്ഞു.

നിത്യ നേരത്തേ സർക്കാർ സ്ഥാപനമായ കാപ്പെക്സിൽ ലീഗൽ അസിസ്റ്റന്റായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു
[masterslider id="10"]

Related posts