‘മൂന്നു മാസമായി’ ഗർഭിണിയാണെന്ന വാർത്തകൾക്കിടെ സന്തോഷ വാർത്ത തുറന്നു പറഞ്ഞ് പേർളിയും ശ്രീനിഷും 

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും.ബിഗ് ബോസിൽ ഹൗസിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. ആ ഷോയിലൂടെ തന്നെയാണ് ഇരുവർക്കും ആരാധകരും കൂടിയത്.

നൂറ് ദിവസത്തിനപ്പുറം ഇവരുടെ പ്രണയം പോകില്ലെന്ന് പലരും വിധിയെഴുതിയിട്ടും ഷോ കഴിഞ്ഞ് അധികം വൈകാതെ ഇവർ വിവാഹിതരായി.

ഇന്ന് ഇവർക്ക് നില എന്നൊരു മകളും കൂടിയുണ്ട് . പേളിയെയും ശ്രീനിഷിനെയും പോലെ നിലു ബേബിക്കും ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

നിലയുടെ ഓരോ വിശേഷങ്ങളും പേളിയും ശ്രീനിഷും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന ശ്രീനിയും പേളിയും ഇപ്പോഴിതാ രണ്ടാമത്തെ കുട്ടിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഇരുവരും.

പുതിയ വീഡിയോയിലൂടെയാണ് താൻ ഗർഭിണിയാണ് എന്ന് പേളി അറിയിക്കുന്നത്.

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്.ഇപ്പോൾ. മൂന്നുമാസം ഗർഭിണിയാണെന്ന് പേളി പറഞ്ഞു.

അതേസമയം ആദ്യ കുറച്ചുനാൾ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ശരിയായി എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും പേളിയും ശ്രീനിഷും പറയുന്നു.

അടുത്ത കാലത്തായി പേളി പങ്കിടുന്ന ചിത്രങ്ങളും വീഡിയോസും ചൂണ്ടിക്കാട്ടിയാണ് പേളി ഗർഭിണി ആണോ എന്ന തരത്തിലുള്ള ചർച്ചകൾ നടന്നത്.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

പേളി ചിത്രങ്ങളിലും വീഡിയോയിലും എല്ലാം ഉള്ള കാര്യങ്ങൾ എടുത്തു കാണിച്ചാണ് താരം ഗർഭിണി ആണെന്ന നിഗമനത്തിൽ ചിലർ എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
[masterslider id="10"]

Related posts