മെയ് 17 വരെ തമിഴ്‌നാട്ടിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ഐഎംഡി

ചെന്നൈ : മെയ് 17 വരെ തമിഴ്‌നാട്ടിലെ പല ജില്ലകളിലും കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ റീജിയണൽ സെന്റർ ഏറ്റവും പുതിയ പ്രവചനത്തിൽ പ്രവചിച്ചിട്ടുണ്ട്. സേലം, ധർമ്മപുരി, തിരുച്ചി, പെരമ്പല്ലൂർ, നാമക്കൽ, തഞ്ചാവൂർ എന്നിവയാണ് മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങൾ.

വരും ദിവസങ്ങളിൽ തിരുവാരൂർ, നാഗപട്ടണം, കല്ല്കുറിച്ചി, മയിലാടുതുറൈ, കടലൂർ, വില്ലുപുരം, തിരുപ്പത്തൂർ, വെല്ലൂർ മേഖലകളിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു. ഈ ദിവസങ്ങളിൽ ചെന്നൈയിലും സമീപ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

മെയ് 13 വെള്ളിയാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വേളാങ്കണ്ണിയിലും തൊട്ടുപിന്നാലെ ഈറോഡിലെ തലവടിയിലും സേലത്തെ ഏർക്കാടിലുമാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് അതീവ ജാഗ്രത പുലർത്താൻ തമിഴ്‌നാട് ചീഫ് സെക്രട്ടറി എല്ലാ ജില്ലാ കളക്ടർമാർ, ദ്രുത പ്രതികരണ സേന, അത്യാഹിത വിഭാഗങ്ങൾ, പോലീസ്, റവന്യൂ, ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവർക്ക് നിർദ്ദേശം അയച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ
[masterslider id="10"]

Related posts