കെ.ആർ.എസ്. അണക്കെട്ടിൽ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു

ബെംഗളൂരു : കെ.ആർ.എസ്. അണക്കെട്ടിൽ നീന്താനിറങ്ങിയ മൂന്നുവിദ്യാർഥികൾ മുങ്ങിമരിച്ചു.

മൈസൂരു രാമകൃഷ്ണനഗർ സ്വദേശി വരുൺ (20), പൊതുവാരല്ലി സ്വദേശി പ്രവീൺ (21), ബെല്ലനഹള്ളി സ്വദേശി ഭരത് (21) എന്നിവരാണ് മരിച്ചത്.

സെയ്ന്റ് ജോസഫ് കോളേജിലെ രണ്ടാംവർഷ ബി.സി.എ. വിദ്യാർഥികളാണ് മൂന്നുപേരും.

  ബെംഗളൂരുവിൽ ട്രാക്ടറുകളുടെ നിയമവിരുദ്ധ ഉപയോഗം വർദ്ധിക്കുന്നു: സുരക്ഷാ ഭീഷണിയുമായി അശ്രദ്ധമായ ഡ്രൈവിംഗ്

അണക്കെട്ടിന് സമീപത്ത് നീന്താനെത്തിയ വിദ്യാർഥികൾ ആഴമുള്ള ഭാഗത്ത് മുങ്ങിപ്പോകുകയായിരുന്നു.

ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തിരക്ഷപ്പെട്ടു.

നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മുങ്ങിപ്പോയ വിദ്യാർഥികളെ രക്ഷിക്കാൻ കഴിഞ്ഞില്ല.

സംഭവത്തിൽ യെൽവാല പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us