കർണാടകയിലെ വിജയം ബിജെപി ക്കുള്ള മറുപടിയായിരിക്കും ;പ്രിയങ്ക ഗാന്ധി 

ഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ വിജയം ബി.ജെ.പിക്കുള്ള ഏറ്റവും മികച്ച മറുപടിയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കു ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

അടുത്ത രണ്ട് മാസത്തേക്ക് ആസൂത്രണം ചെയ്യുന്ന പ്രതിഷേധങ്ങള്‍ ഒഴിവാക്കുന്ന എം.പിമാരും നേതാക്കളും അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എല്ലാ കോണ്‍ഗ്രസ് എം.പിമാരും ലോക്‌സഭയില്‍ നിന്ന് രാജിവയ്ക്കണമെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നുവന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ചില എംപിമാര്‍ അതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അത് പ്രതികൂലമാകുമെന്ന് തോന്നിയതിനാല്‍ നേതൃത്വം ആ നിര്‍ദേശവുമായി മുന്നോട്ടുപോയില്ല.രാഹുലിന്‍റെ അയോഗ്യതയെച്ചൊല്ലിയുള്ള പ്രധാന പോരാട്ടത്തിന് ഇത് മങ്ങലേല്‍പ്പിക്കുമെന്നും അഭിപ്രായമുയര്‍ന്നു.

  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്

‘ഇന്ന് രാഹുല്‍, നാളെ അത് ആരുമാകാം’ പാര്‍ട്ടി എംപിമാരുടെ യോഗത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധി ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ച സാഹചര്യത്തിലാണ് സോണിയയുടെ അഭിപ്രായ പ്രകടനം. ചില എംപിമാര്‍ പ്രതിഷേധം ഒഴിവാക്കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
[masterslider id="10"]

Related posts