നിധിക്ക് വേണ്ടി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് പരാതി!

ബെംഗളൂരു: നിധിക്ക് വേണ്ടി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് ബന്ധുക്കളുടെ പരാതി. നെലമംഗല കൂതഘട്ട സ്വദേശിയായ ഹീന കൗസറി ( 28) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

യുവതിയെ ഭർത്താവ് മുനീഫുള്ള ഖാൻ (38) കൊലപ്പെടുത്തിയെന്ന് കാണിച്ച് യുവതിയുടെ സഹോദരൻ അയൂബാണ് ദൊബ്ബസ്പേട്ട് പോലീസിൽ പരാതി നൽകിയത്.

യുവതിയുടെ മൃതദേഹത്തിൽ പരിക്കുകളുണ്ടെങ്കിലും മൃതദേഹ പരിശോധന റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രം നടപടിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്തുള്ള മരത്തിനുചുവട്ടിൽ നിധിയുണ്ടെന്ന് മുനീഫുള്ള ഖാൻ വിശ്വസിച്ചിരുന്നുവെന്നും ഇതാണ് കൊലയ്ക്ക് കാരണമായതെന്നുമാണ് പരാതിയിൽ പറയുന്നത്.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

നിധി കിട്ടുന്നതിന് യുവതിയെ ബലി നൽകണമെന്നായിരുന്നു ഇയാളുടെ വിശ്വാസം. നേരത്തേയും പല കാരണങ്ങൾ പറഞ്ഞ് മുനീഫുള്ള ഖാൻ ഹീന കൗസറിനെ ഉപദ്രവിച്ചിരുന്നതായും പരാതിയിൽ പറയുന്നു. എന്നാൽ ഹീനയ്ക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നും കെട്ടിടത്തിനുസമീപത്തെ മരത്തിനുചുവട്ടിൽ നിധിയുണ്ടെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തിരുന്നതായി ഭർത്താവ് പോലീസിന് മൊഴിനൽകി.

ഇതിൽ ദേഷ്യപ്പെട്ട് കെട്ടിടത്തിലേക്ക് വലിച്ചിഴച്ചതായും ഇങ്ങനെയാണ് ശരീരത്തിൽ മുറിവുണ്ടായതെന്നും ഇയാൾ പറഞ്ഞു. എന്നാൽ ശാരീരികമായ അവശതകളാണ് മരണത്തിന് കാരണം. ചില അസുഖങ്ങൾക്ക് യുവതി ചികിത്സ തേടിയിരുന്നതായും ഇയാൾ മൊഴിനൽകി. പരാതിയിൽ വ്യക്തത വന്നതിനുശേഷം മാത്രം നടപടിയെടുത്താൽ മതിയെന്ന നിലപാടിലാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
[masterslider id="10"]

Related posts