സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി വീണു, 4 യുവതികൾ മരിച്ചു

ബെംഗളൂരു:സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി വെള്ളച്ചാട്ടത്തിൽ വീണ് നാല് യുവതികൾക്ക് ദാരുണാന്ത്യം.

കർണാടക-മഹാരാഷ്ട്ര അതിർത്തി ഗ്രാമത്തിലെ കിത്‌വാഡ വെള്ളച്ചാട്ടത്തിൽ ശനിയാഴ്‌ചയാണ് സംഭവം. ബെലഗാവി ജില്ലക്കാരായ ഉജ്വൽ നഗറിലെ ആസിയ മുജാവർ (17), അനഗോളയിലെ കുദ്ഷിയ ഹസം പട്ടേൽ (20), റുക്കാഷർ ഭിസ്‌തി(20), സത്പത് കോളനിയിലെ തസ്‌മിയ (20) എന്നിവരാണ് മരിച്ചത്.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബെലഗാവിയിൽ നിന്ന് 40 യുവതികൾ അടങ്ങിയ സംഘമാണ് കിത്‌വാട വെള്ളച്ചാട്ടത്തിലേക്ക് വിനോദ യാത്രയ്ക്ക് എത്തിയത്. പിന്നാലെ സെൽഫി എടുക്കുന്നതിനിടെ അഞ്ച് പേർ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. 

നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളെ മാത്രമേ ജീവനോടെ കരയ്ക്കെത്തിക്കാൻ സാധിച്ചുള്ളൂ. യുവതികളുടെ മൃതദേഹങ്ങൾ ബെലഗാവിയിലെ ബിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബിംസ് ആശുപത്രിക്ക് സമീപം കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
[masterslider id="10"]

Related posts