സ്‌കൂൾ ബസ് തടഞ്ഞു ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു : മണ്ഡ്യയിലെ കെആർ പേട്ട് താലൂക്കിൽ സ്‌കൂൾ ബസ് തടഞ്ഞു ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയതു. കെആർ പേട്ട് താലൂക്കിലെ കിക്കേരിയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തിൽ ഗിരീഷ് (20), കിരൺ (20) എന്നിവരെ കിക്കേരി പോലീസ് അറസ്റ്റുചെയ്തു.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

വിദ്യാർഥികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ, കഞ്ചാവ് ലഹരിയിലായ പ്രതികൾ സ്കൂൾ ബസ് തടഞ്ഞു. ബസ് ബസവനഹള്ളി -വഡ്ഡരഹള്ളി റോഡിൽ വഴിമധ്യേയാണ് ബസ് തടഞ്ഞുനിർത്തിയത്. തുടർന്ന് ഡ്രൈവറെയും വിദ്യാർഥിനിയെയും ശല്യപ്പെടുത്തി. നാട്ടുകാർ എത്തിയതോടെ ഇരുവരും സ്ഥലംവിട്ടു.

സ്‌കൂൾ മാനേജ്‌മെന്റ് നൽകിയ പരാതിയെത്തുടർന്ന് പോലീസ് രണ്ടുപ്രതികളെയും അറസ്റ്റുചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരേ പോക്‌സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts