ഇലക്ട്രോണിക് സിറ്റിക്കടുത്ത് വച്ച് കേരള.ആർ.ടി.സി ബസ് അപകടത്തിൽ പെട്ടു;ആളപായമില്ല.

ബെംഗളൂരു : കേരള ആർടി സി യുടെ സ്കാനിയ മൾട്ടി ആക്സിൽ ബസ് ഇലക്ട്രോണിക് സിറ്റിക്ക് സമീപം അപകടത്തിൽ പെട്ടു. പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസാണ് ഇന്നലെ രാവിലെ 7.30 ഓടെ അപകടത്തിൽ പെട്ടത്.

മുന്നിൽ പോകുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു, ബസിന്റെ മുൻ ചില്ല് തകർന്നു, യാത്രക്കാരെ പിന്നാലെ എത്തിയ ബസ്സിൽ കയറ്റി വിട്ടു.അപകടത്തെ തുടർന്ന് തിരിച്ച് പത്തനം തിട്ടയിലേക്ക് നടത്തേണ്ടിയിരുന്ന സർവ്വീസ് റദ്ദാക്കി. ഇന്നു മുതൽ പകരം ബസുകൾ ഏർപ്പെടുത്തുമെന്ന് ആർ ടി സി അധികൃതർ അറിയിച്ചു.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

കെ എസ് ആർ ടി സി പാട്ടവ്യവസ്ഥയിൽ എടുത്ത ബസാണ് അപകടത്തിൽ പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts