മാണ്ഡ്യയിൽ സുമലതയെ ഇറക്കി കളം പിടിക്കാൻ ബിജെപി; എതിർ സ്ഥാനാർത്ഥിയായി എത്തുന്നത് മുഖ്യമന്ത്രിയുടെ മകനും സിനിമാതാരവുമായ നിഖിൽ ഗൗഡ;അംബരീഷിന്റെ ഓർമകൾ ഉറങ്ങുന്ന മണ്ണിൽ നിന്ന് മൽസരിക്കാൻ “ക്ലാര” തയ്യാറാകുമോ ?

ബെംഗളൂരു : മൽസരിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് മാണ്ഡ്യയിൽ നിന്നാണെങ്കിൽ മാത്രം മൽസരിക്കാൻ തയ്യാറാണ് എന്നാണ് സുമലത കഴിഞ്ഞ ആഴ്ച പ്രതികരിച്ചത്.

” മാണ്ഡ്യത ഗണ്ഡു “അംബരീഷ് മരിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ, അദ്ധേഹം മാണ്ഡ്യയിൽ നിന്ന് കോൺഗ്രസ് ടിക്കെറ്റിൽ മൽസരിച്ച് ജയിച്ച് കേന്ദ്ര മന്ത്രിയും സംസ്ഥാന മന്ത്രിയുമെല്ലാം ആയ വ്യക്തിയാണ്, അംബരീഷിന്റെ വിധവയെ കൂടെ നിർത്തേണ്ടത് കോൺഗ്രസിന്റെ ആവശ്യമാണ് എന്നാൽ കോൺഗ്രസ് -ജെഡി എസ് സഖ്യത്തിന്റെ തീരുമാനപ്രകാരം സീറ്റുകൾ പരസ്പരം ആവശ്യപ്പെടില്ല.

  വനിതാ പി.ജിയിൽ കടന്നുകയറി മോഷണം: ലക്ഷങ്ങളുടെ ഗാഡ്‌ജെറ്റുകൾ കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

അതു പ്രകാരം ജെഡിഎസിന്റെ സിറ്റിംഗ് സീറ്റായ മാണ്ഡ്യയിൽ അവർ തന്നെ മൽസരിക്കും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും യുവനടനുമായ നിഖിൽ ഗൗഡയെയാണ് അവർ ഇവിടെ മൽസരിക്കാൻ കണ്ടുവച്ചിരിക്കുന്നത്, ഈ സമയത്താണ് ഇവിടെ സുമലതയെ ബിജെപി സ്ഥാനാർത്ഥിയാക്കാൻ അവർ ശ്രമിക്കുന്നത്.

സുമലതയുടെ ഭർത്താവ് അംബരീഷ് എംപി ചലച്ചിത്ര താരം എന്നീ നിലക്ക് നിരവധി സംഭാവനകൾ നൽകിയ ആൾ ആണെന്ന് ബിജെപി നേതാവ് ആർ.അശോക പ്രതികരിച്ചു കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
[masterslider id="10"]

Related posts