ബെംഗളുരുവിലടക്കം സുരക്ഷയ്ക്കായി മോക് ഡ്രിൽ നടത്തി

ബെംഗളൂരു : പാകിസ്താനുമായി സംഘർഷ സാധ്യത നിലനിൽക്കേ ഏതു സാഹചര്യവും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് കർണാടകത്തിൽ ബെംഗളൂരു, റായ്ച്ചൂരു, കാർവാർ എന്നിവിടങ്ങളിൽ മോഡ് ഡ്രിൽ സംഘടിപ്പിച്ചു.

ബെംഗളൂരുവിൽ വിവിധ ടവറിൽനിന്ന് മോക് ഡ്രില്ലിനുള്ള സൈറൺ മുഴക്കി. തീപ്പിടിത്തമുണ്ടായാലുള്ള രക്ഷാപ്രവർത്തനം, കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് ആളുകളെ നീക്കൽ, ബഹുനില കെട്ടിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കൽ, അടിയന്തര ആരോഗ്യ സേവനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് നടന്നത്.

  ബെംഗളൂരുവിലേക്ക് ഇനി ഏഴു മണിക്കൂർ; 50,000 കോടിയുടെ പൂനെ - ബെംഗളൂരു എക്സ്പ്രസ് വേ വരുന്നു; കടന്നുപോകുക ഈ ജില്ലകളിലൂടെ

ഒരു മണിക്കൂറോളം സമയം മോക്ഡ്രിൽ നീണ്ടുനിന്നു. ബെംഗളൂരുവിൽ അൾസൂർ താടകത്തിൽ നടത്തിയ മോക് ഡ്രില്ലിൽ ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് ആളുകളെ ബോട്ടിൽ രക്ഷപ്പെടുത്തുന്ന രീതിയാണ് അവതരിപ്പിച്ചത്. ആഭ്യന്തരമന്ത്രി ജി. പരമേശ്വര, ഡിജിപി അലോക് മോഹൻ എന്നിവർ മോഡ് ഡ്രിൽ വീക്ഷിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിസിഎസ് ലൈംഗികാതിക്രമക്കേസ്: ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബം​ഗാളിൽ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് മോദി
[masterslider id="10"]

Related posts

Click Here to Follow Us