മലയാളിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേർ പിടിയിൽ

ബെംഗളൂരു: മലയാളിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേർ പിടിയിൽ. സ്വ​കാ​ര്യ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് കമ്പനി ഉ​ട​മ​യാ​യ മലയാളിയെയാണ് ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി പണം ത​ട്ടി​യത്.

ര​ണ്ടു സ്ത്രീ​ക​ള്‍ ഉ​ള്‍പ്പെ​ടെ നാ​ലു​പേ​രാണ് മം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ലായത്. രേ​ഷ്​​മ എ​ന്ന നീ​ലി​മ, സീ​ന​ത്ത്, ഇ​ഖ്ബാ​ല്‍, അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ ന​സീ​ഫ് എ​ന്നി​വ​രെ​യാ​ണ്​ സൂ​റ​ത്ത്ക​ല്‍ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ജ​നു​വ​രി 14നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. മ​ല​യാ​ളി​യാ​യ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ക​മ്ബ​നി ഉ​ട​മ​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ രേ​ഷ്​​മ​യും സീ​ന​ത്തും ഇ​യാ​ളെ സൂ​റ​ത്ത്ക​ല്ലി​ലെ ഫ്ലാ​റ്റി​ലേ​ക്ക്​ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​​വ​ച്ച്‌ ഇ​ഖ്ബാ​ലും അ​ബ്​​ദു​ല്‍ ഖാ​ദ​റും ചേ​ര്‍ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

  തളർന്നു വീണു, ബോധം മറഞ്ഞു; കാർത്തിക് സൂര്യയുടെ ജീവൻ രക്ഷിച്ചത് ഭാര്യയുടെ ആ ഒരൊറ്റ നീക്കം! തുറന്ന് പറഞ്ഞ് യുട്യൂബർ കാർത്തിക് സൂര്യ

അ​ഞ്ചു ല​ക്ഷം രൂ​പ ന​ല്‍കി​യി​ല്ലെ​ങ്കി​ല്‍ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി ന​ല്‍കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 30,000 രൂ​പ ന​ല്‍കി​യ ശേ​ഷം ബാ​ക്കി തു​ക ന​ല്‍​കാ​മെ​ന്ന​റി​യി​ച്ച്‌​ മ​ട​ങ്ങി​യ ഇ​യാ​ള്‍ മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ എ​ന്‍. ശ​ശി​കു​മാ​റി​ന്​ പ​രാ​തി ന​ല്‍​കി.

ക​മീ​ഷ​ണ​റു​ടെ നി​ര്‍ദേ​ശ പ്ര​കാ​രം സൂ​റ​ത്ത്ക​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ച​ന്ദ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​പോലീസ് സം​ഘം ഫ്ലാ​റ്റി​ലെ​ത്തി സം​ഘ​ത്തെ പി​ടി​കൂ​ടി. പ്ര​തി​ക​ളി​ല്‍​നി​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ​ക്ര​ഡി​റ്റ് കാ​ര്‍ഡ്, എ​ക്​​സ്.​യു.​വി വാ​ന്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

  "റോഡിൽ ട്രാഫിക്, നടപ്പാതയിൽ പാർക്കിംഗ്; ഇനി കാൽനടയാത്രക്കാർക്ക് പറക്കാൻ ചിറക് വേണ്ടിവരുമോ ?"

ആ​റു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ ഹ​ണി​ട്രാ​പ്പി​ലു​ള്ള​തെ​ന്നും അ​ടു​ത്തി​ടെ ആ​റോ​ളം പേ​രെ ഇ​വ​ര്‍ കെ​ണി​യി​ല്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​മീ​ഷ​ണര്‍ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടത്തിൽ ടെക്കിക്ക് ദാരുണ അന്ത്യം
[masterslider id="10"]

Related posts

Click Here to Follow Us