പർവതാരോഹണത്തിനിടെ തലയടിച്ച് വീണു; ആലപ്പുഴ സ്വദേശിയ്ക്ക് ദാരുണാന്ത്യം

ഷാർജയിൽ മലകയറ്റത്തിനിടെ തെന്നിവീണ് തലയടിച്ച് മലയാളി മരിച്ചു.ആലപ്പുഴ സ്വദേശി ബിനോയിയാണ് (51) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഷാർജ മലീഹയിലെ ഫോസിൽ റോക്കിലാണ് അപകടം.

രാവിലെ 7.30ഓടെ മലീഹയിലെ ഫോസിൽ റോക്കിൽ സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ് നടത്തവെ തെന്നിവീണാണ് അപകടം. ബിനോയ് തലയടിച്ച് വീഴുകയായിരുന്നു.

ആലപ്പുഴ ബീച്ച് റോഡ് കോൺവെന്റ് സ്‌ക്വയർ സ്വദേശിയായ ബിനോയ് അബൂദബി അൽഹിലാൽ ബാങ്കിലെ ഐ.ടി വിഭാഗം ഉദ്യോഗസ്ഥനാണ്. ഐ.ടി രംഗത്തെ മികവിന് ബിനോയിക്ക് അടുത്തിടെ യു.എ.ഇയുടെ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ

സുഹൃത്തുക്കൾക്കൊപ്പം പലപ്പോഴും പർവതാരോഹണം നടത്തുന്നയാളാണ് ബിനോയ്‌.മൃതദേഹം തുടർനടപടികൾക്കായി ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

ഭാര്യ മേഘ ദുബൈ അൽഖൂസിലെ ഔവർ ഓൺ ഇന്ത്യൻ സ്‌കൂളിലെ അദ്ധ്യാപികയാണ്. മക്കൾ: ഡാനിയൽ, ഡേവിഡ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെരുവുനായ ശല്യത്തിന് പരിഹാരം; ബെംഗളൂരുവിൽ 2,600 നായകൾക്കായി പുത്തൻ പുനരധിവാസ കേന്ദ്രങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts