ബെംഗളൂരു: ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധത്തിലുള്ള കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാജ്ഭവനിലേക്ക് ബുധനാഴ്ച കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തും.
ഞങ്ങൾ കർഷകർക്ക് വേണ്ടി നിലകൊള്ളും. സുപ്രീംകോടതി കാർഷിക നിയമം സ്റ്റേ ചെയ്തു. എന്നാൽ നിയമം പിൻവലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. കർഷകരുടെ ആവശ്യം തികച്ചും ന്യായമാണ്. അതിനാൽ അവർക്ക് ആക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ഗ്രെസ്സ് നാളെ വൻ പ്രതിഷേധ സമരം നടത്തുമെന്ന് ഡി.കെ. ശിവകുമാർ വെളിപ്പെടുത്തി.
We stand by farmers of this country. Supreme Court has stayed the laws. They shouldn't stay but scrap it. This is what Congress demands. The farmers' demand is justified. On behalf of Congress party, we are holding a big protest tomorrow to support them: DK Shivkumar, Congress pic.twitter.com/wZgRBtG3nv
— ANI (@ANI) January 19, 2021
ഫ്രീഡം പാർക്കിൽനിന്ന് രാജ്ഭവനിലേക്കാണ് മാർച്ച് നടത്തുകയെന്ന് മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി. പരമേശ്വര പറഞ്ഞു. രാജ്ഭവനിലെത്തി ഗവർണർക്ക് നിവേദനം സമർപ്പിക്കും.
നേതാക്കളായ സോണിയാഗാന്ധിയും രാഹുൽഗാന്ധിയും കർഷക പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും പരമേശ്വര പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.