ചാമരാജനഗറിലെ ഒരു ബേക്കറിയിൽ ഉപഭോക്താക്കൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതിനിടെ ഒരാൾ ഹൃദയാഘാതം മൂലം മരിച്ചു. വേണുഗോപാൽ (56) ആണ് അന്തരിച്ചത്.
കേരളത്തിൽ നിന്നുള്ള വേണുഗോപാൽ കഴിഞ്ഞ അഞ്ച് വർഷമായി ചാമരാജനഗറിലെ കേക്ക് വേൾഡ് ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു.
ഫെബ്രുവരി 12 ന് രാത്രി 7:30 ഓടെ ഉപഭോക്താക്കൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതിനിടെ വേണുഗോപാൽ പെട്ടെന്ന് കുഴഞ്ഞുവീണു.
ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ച് മരിച്ചതായി അറിയിക്കുകയായിരുന്നു .