വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കളെ വടിയെടുത്ത് ഓടിച്ച് ഹിന്ദു ശിവ് ഭവാനി സേവ പ്രവര്‍ത്തകര്‍. ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയിലെ വിവിധ പാര്‍ക്കുകളിലാണ് സംഘം വടിയുമായെത്തിയത്. പൊതുസ്ഥലങ്ങളില്‍ ഇത്തരം അശ്ലീലതഅനുവദിക്കില്ലെന്നും വാലന്റൈന്‍സ് ദിനം ആഘോഷിക്കരുതെന്നും പറഞ്ഞാണ് ഹിന്ദു ശിവ് ഭവാനി സേവ പ്രവര്‍ത്തകര്‍ കമിതാക്കളെ ഓടിച്ചത്. വീട്ടില്‍പോയി പുല്‍വാമയിലെ ഹീറോകളെ ഓര്‍ക്കൂവെന്നും വാലന്റൈന്‍സ് ദിനം പാശ്ചാത്യ രാജ്യങ്ങളുടെ സംസ്‌കാരമാണെന്നും അത് ഇവിടെ അനുവദിക്കില്ലെന്നും സംഘത്തിലുള്ളവര്‍ പറയുന്നുണ്ട്. തങ്ങള്‍ സ്‌നേഹത്തിന് എതിരല്ലെന്നും സ്‌നേഹത്തിന്റെ പേരില്‍ പൊതുസ്ഥലങ്ങളില്‍ അശ്ലീലത കാണിക്കുന്നതിനാണ് എതിരെന്നും ഇവര്‍ പറയുന്നുണ്ട്.
Read MoreDay: 14 February 2025
നഗരത്തിലെ വിവിധ കേസുകളിലായി പെട്ട് പത്ത് ഓളം വിദേശികൾ അറസ്റ്റിൽ
ബെംഗളൂരു : അനധികൃതമായി താമസിച്ചതിനും മയക്കുമരുന്ന് കടത്തിയതിനും വിവിധAll Posts കേസുകളിലായി പത്ത് വിദേശികളെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസിന്റെ ആന്റി നർക്കോട്ടിക് വിഭാഗം അറസ്റ്റുചെയ്തു. ചിക്കജാലയിലെ വാടകവീട്ടിൽ രേഖകളില്ലാതെ നിയമവിരുദ്ധമായി താമസിച്ചുവന്ന ഒരു സ്ത്രീയുൾപ്പെടെ മൂന്നുപേരെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. ഹെന്നൂർ, അമൃതഹള്ളി, വിദ്യാരണ്യപുര, ഗോവിന്ദപുര, പുട്ടേണഹള്ളി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഏഴുപേരെ അറസ്റ്റുചെയ്തതെന്നും അറിയിച്ചു.
Read Moreഎയ്‌റോ ഇന്ത്യ; തദ്ദേശനിർമിത പരിശീലന വിമാനമായ എച്ച്.ടി.ടി.-40-ൽ പറന്ന് ബി.ജെ.പി. എം.പി. തേജസ്വി സൂര്യ
ബെംഗളൂരു : യെലഹങ്ക വ്യോമസേനാ താവളത്തിൽ നടക്കുന്ന എയ്‌റോ ഇന്ത്യയോടനുബന്ധിച്ച് തദ്ദേശനിർമിത പരിശീലന വിമാനമായ എച്ച്.ടി.ടി.-40-ൽ പറന്ന് ബി.ജെ.പി. എം.പി. തേജസ്വി സൂര്യ. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ.) രൂപകല്പന ചെയ്ത് നിർമിച്ച വിമാനത്തിൽ 30 മിനിറ്റ് നേരമാണ് പറന്നത്. അത്യാധുനിക പരിശീലന വിമാനമായ എച്ച്.ടി.ടി. -40 കഴിഞ്ഞ 40 മാസം കൊണ്ടാണ് എച്ച്.എ.എൽ. നിർമിച്ചത്. എച്ച്.എ.എൽ. ബെംഗളൂരുവിന്റെയും ഇന്ത്യയുടെയും അഭിമാനമാണെന്നും ഇന്ത്യയുടെ വൈമാനിക പുരോഗതിയുടെ പ്രതീകമാണെന്നും തേജസ്വി സൂര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2012-ൽ യു.പി.എ. സർക്കാർ പരിശീലക വിമാനം വാങ്ങാൻ സ്വിസ് കമ്പനിക്ക്…
Read Moreജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്ത് വിട്ടു കിട്ടാൻ ആവശ്യം; ദീപയുടെ ഹർജി തള്ളി
ചെന്നൈ : ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്ത് വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് അനന്തരവൾ ജെ. ദീപ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജയലളിതയുടെ മരണത്തെത്തുടർന്ന് സ്വത്തുകേസ് അവസാനിപ്പിച്ചെങ്കിലും അവരെ കുറ്റവിമുക്തയാക്കി എന്ന് അർഥമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2014-ൽ വിചാരണക്കോടതി ജയലളിതയ്ക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ചെങ്കിലും 2015-ൽ കർണാടക ഹൈക്കോടതി അവരെ കുറ്റവിമുക്തയാക്കിയിരുന്നു. അതിനെ ചോദ്യംചെയ്തുള്ള അപ്പീൽ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ 2016-ൽ ജയലളിത അന്തരിച്ചു. ജയലളിതക്കെതിരായ നിയമനടപടികൾ അവസാനിപ്പിച്ച സാഹചര്യത്തിൽ സ്വത്ത് അനന്തരാവകാശികൾക്ക് വിട്ടു കിട്ടണമെന്നായിരുന്നു ജയലളിതയുടെ സഹോദരൻ ജയകുമാറിന്റെ മകളായ ദീപയുടെ വാദം. ആഭരണങ്ങൾ ജയലളിത…
Read Moreഅമ്മ വഴക്കുപറഞ്ഞു; പത്താം ക്ലാസ് വിദ്യാർഥിനി അപ്പാർട്ട്‌മെന്റിന്റെ 20-ാം നിലയിൽനിന്ന് ചാടിമരിച്ചു
ബെംഗളൂരു : മൊബൈൽ ഫോൺ ഉപയോഗിച്ചതിന് അമ്മ വഴക്കുപറയുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനി അപ്പാർട്ട്‌മെന്റിന്റെ 20-ാം നിലയിൽനിന്ന് ചാടിമരിച്ചു. മധ്യപ്രദേശ് സ്വദേശി അവന്തികാ ചൗരസ്യ (15) ആണ് മരിച്ചത്. കാഡുഗോടിയിലെ അപ്പാർട്ട്‌മെന്റിലായിരുന്നു സംഭവം. പത്താം ക്ലാസ് പരീക്ഷ മാർച്ച് 15-ന് ആരംഭിക്കുന്നതിനാൽ പഠനാവധിയിലായിരുന്നു അവന്തിക. കഴിഞ്ഞദിവസം രാവിലെ അവന്തിക ഫോൺ ഉപയോഗിക്കുന്നതുകണ്ട് അമ്മ വഴക്കുപറയുകയും പഠനത്തിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് മുറിയിലെ ജനൽ തുറന്ന് ചാടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കാഡുഗോടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.…
Read Moreനാടൻപാട്ട് കലാകാരി പത്മശ്രീ സുക്രി ഗൗഡ അന്തരിച്ചു
ബെംഗളൂരു : വാർദ്ധക്യസഹജമായ അസുഖങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്ന ഗീതുപക്ഷി, പത്മശ്രീ സുക്രി ബൊമ്മ ഗൗഡ (88) വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ വച്ച് അന്തരിച്ചു. ഉത്തര കന്നഡ ജില്ലയിലെ അങ്കോള താലൂക്കിലെ ബഡിഗേരിയിൽ താമസിക്കുന്ന സുക്രാജി, കഴിഞ്ഞ കുറേ വർഷങ്ങളായി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വാർദ്ധക്യസഹജമായ ചില അസുഖങ്ങളാൽ വലയുകയായിരുന്നു. പലതവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചികിത്സ തേടുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് മണിപ്പാലിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ചികിത്സ തേടി തിരിച്ചെത്തി. എന്നാൽ വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെ സുക്രി ബൊമ്മ…
Read Moreബോയ് ഫ്രണ്ടിനെ വേണോ വാടകയ്ക്ക്?? 389 രൂപ മുടക്കിയാൽ മതി; വൈറലായി പരസ്യം
ബെംഗളൂരു: നിങ്ങള്‍ക്ക് ഒന്നിച്ച് പാർട്ടിക്കും മറ്റും പോകാൻ ബോയ്ഫ്രണ്ടിനെ വാടകയ്ക്ക് ലഭിക്കും, വൈറലായി പുതിയ പരസ്യം. റെന്റ് എ ബോയ്ഫ്രണ്ട് എന്നാണ് ഈ പരസ്യം. ബെംഗളൂരുവിലെ ജയനഗർ പ്രദേശത്താണ് ഈ പോസ്റ്റർ വ്യാപകമായി പ്രചരിച്ചത്. കാമുകിമാരും കാമുകന്മാരും ഉള്‍പ്പെടെയുള്ളവരെ വാടകയ്ക്കെടുക്കുന്ന പ്രവണത നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെയുണ്ട്. പ്രത്യേകിച്ചും ചൈന, ജപ്പാൻ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന് പ്രചാരം വർധിച്ചുവരികയാണ്. ഇപ്പോഴിതാ ഇന്ത്യയിലും ഇത്തരം പ്രവണതകള്‍ ഉണ്ടാകുന്നുവെന്നതിന്റെ തെളിവാണ് ബെംഗളൂരുവിലെ ഈ പരസ്യം. സമീപകാലത്തായി പങ്കാളികളെ വാടകയ്ക്കെടുക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും ഇന്ന് സൈബർ…
Read Moreശാരീരിക ബന്ധമില്ലാത്ത പ്രണയബന്ധം വ്യഭിചാരമല്ല; കോടതി വിധി
ഭോപ്പാൽ: ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള പ്രണയബന്ധം വ്യഭിചാരം തെളിയിക്കാനും ജീവനാംശം നിഷേധിക്കാനും പര്യാപ്തമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി. വ്യഭിചാരം സ്ഥാപിക്കുന്നതിന് ലൈംഗിക ബന്ധം ഒരു ആവശ്യമായ ഘടകമാണെന്നും കോടതി പ്രസ്താവിച്ചു. ഭാര്യയുടെ വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ മാത്രമേ ജീവനാംശം നിഷേധിക്കാൻ കഴിയൂവെന്ന് ക്രിമിനല്‍ നടപടിക്രമത്തിലെ ബിഎൻഎസ്‌എസ്/125(4) ലെ സെക്ഷൻ 144(5) പ്രകാരം വ്യക്തമാണ്. വ്യഭിചാരം എന്നാല്‍ ലൈംഗിക ബന്ധമാണെന്നും നിഷ്കർഷിക്കുന്നു. ശാരീരിക ബന്ധമില്ലാതെ ഭാര്യക്ക് മറ്റൊരാളോട് സ്നേഹവും വാത്സല്യവും ഉണ്ടെങ്കില്‍ അതുമാത്രം ഭാര്യ വ്യഭിചാരത്തിലേർപ്പെട്ടെന്ന് സ്ഥാപിക്കാൻ പര്യാപ്തമല്ലെന്ന് ജസ്റ്റിസ് ജിഎസ് അലുവാലിയ അഭിപ്രായപ്പെട്ടു. ഭാര്യയ്ക്ക് 4,000 രൂപ…
Read Moreമധുരപലഹാരങ്ങൾ വിളമ്പുന്നതിനിടെ മലയാളിയായ ബേക്കറി ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു
ചാമരാജനഗറിലെ ഒരു ബേക്കറിയിൽ ഉപഭോക്താക്കൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതിനിടെ ഒരാൾ ഹൃദയാഘാതം മൂലം മരിച്ചു. വേണുഗോപാൽ (56) ആണ് അന്തരിച്ചത്. കേരളത്തിൽ നിന്നുള്ള വേണുഗോപാൽ കഴിഞ്ഞ അഞ്ച് വർഷമായി ചാമരാജനഗറിലെ കേക്ക് വേൾഡ് ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഫെബ്രുവരി 12 ന് രാത്രി 7:30 ഓടെ ഉപഭോക്താക്കൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നതിനിടെ വേണുഗോപാൽ പെട്ടെന്ന് കുഴഞ്ഞുവീണു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ച് മരിച്ചതായി അറിയിക്കുകയായിരുന്നു .
Read Moreബെംഗളൂരുവിൽ ഭാര്യയുടെ വായിൽ പശ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്
ബെംഗളൂരു: ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചു. ബെംഗളൂരുവിലെ ഹരോക്യതനഹള്ളിയിലുള്ള വസതിയിൽ ജി. സിദ്ധലിംഗ സ്വാമി എന്ന ( 38 ) ആളാണ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച ശേഷം വായിൽ പശ ഒഴിച്ചത്. കൊലപാതകക്കുറ്റം ചുമത്തി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിദ്ധലിംഗ സ്വാമിയുടെ ഭാര്യ 33 കാരിയായ മഞ്ജുള ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത…
Read More