എയ്‌റോ ഇന്ത്യ; തദ്ദേശനിർമിത പരിശീലന വിമാനമായ എച്ച്.ടി.ടി.-40-ൽ പറന്ന് ബി.ജെ.പി. എം.പി. തേജസ്വി സൂര്യ

ബെംഗളൂരു : യെലഹങ്ക വ്യോമസേനാ താവളത്തിൽ നടക്കുന്ന എയ്‌റോ ഇന്ത്യയോടനുബന്ധിച്ച് തദ്ദേശനിർമിത പരിശീലന വിമാനമായ എച്ച്.ടി.ടി.-40-ൽ പറന്ന് ബി.ജെ.പി. എം.പി. തേജസ്വി സൂര്യ.

ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ.) രൂപകല്പന ചെയ്ത് നിർമിച്ച വിമാനത്തിൽ 30 മിനിറ്റ് നേരമാണ് പറന്നത്.

അത്യാധുനിക പരിശീലന വിമാനമായ എച്ച്.ടി.ടി. -40 കഴിഞ്ഞ 40 മാസം കൊണ്ടാണ് എച്ച്.എ.എൽ. നിർമിച്ചത്. എച്ച്.എ.എൽ.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

ബെംഗളൂരുവിന്റെയും ഇന്ത്യയുടെയും അഭിമാനമാണെന്നും ഇന്ത്യയുടെ വൈമാനിക പുരോഗതിയുടെ പ്രതീകമാണെന്നും തേജസ്വി സൂര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2012-ൽ യു.പി.എ. സർക്കാർ പരിശീലക വിമാനം വാങ്ങാൻ സ്വിസ് കമ്പനിക്ക് ഓർഡർ കൊടുത്തത് എച്ച്.എ.എൽ. ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികളെ തഴഞ്ഞിട്ടാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണ് എച്ച്.എ.എല്ലിന് ആവശ്യമായ പരിഗണന ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയിൽനിന്ന് സ്വാശ്രയത്വത്തിലേക്ക് ഇന്ത്യ എങ്ങനെ സഞ്ചരിച്ചു എന്നതിന്റെ പ്രതീകമാണ് എച്ച്.ടി.ടി.-40 എന്നും തേജസ്വി സൂര്യ കൂട്ടിച്ചേർത്തു. 2021-ലെ എയ്‌റോ ഇന്ത്യയിൽ തേജസ്വി സൂര്യ തദ്ദേശ ലഘു യുദ്ധവിമാനമായ തേജസിൽ 30 മിനിറ്റ് നേരം പറന്നിരുന്നു.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
[masterslider id="10"]

Related posts