ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്ത് വിട്ടു കിട്ടാൻ ആവശ്യം; ദീപയുടെ ഹർജി തള്ളി

ചെന്നൈ : ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത സ്വത്ത് വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് അനന്തരവൾ ജെ. ദീപ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

ജയലളിതയുടെ മരണത്തെത്തുടർന്ന് സ്വത്തുകേസ് അവസാനിപ്പിച്ചെങ്കിലും അവരെ കുറ്റവിമുക്തയാക്കി എന്ന് അർഥമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

2014-ൽ വിചാരണക്കോടതി ജയലളിതയ്ക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ചെങ്കിലും 2015-ൽ കർണാടക ഹൈക്കോടതി അവരെ കുറ്റവിമുക്തയാക്കിയിരുന്നു.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

അതിനെ ചോദ്യംചെയ്തുള്ള അപ്പീൽ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ 2016-ൽ ജയലളിത അന്തരിച്ചു.

ജയലളിതക്കെതിരായ നിയമനടപടികൾ അവസാനിപ്പിച്ച സാഹചര്യത്തിൽ സ്വത്ത് അനന്തരാവകാശികൾക്ക് വിട്ടു കിട്ടണമെന്നായിരുന്നു ജയലളിതയുടെ സഹോദരൻ ജയകുമാറിന്റെ മകളായ ദീപയുടെ വാദം.

ആഭരണങ്ങൾ ജയലളിത സിനിമയിൽ അഭിനയിച്ച സമയത്തു വാങ്ങിയതാണെന്നും അതിന് കേസുമായി ബന്ധമില്ലെന്നും അവരുടെ ഹർജിയിൽ പറഞ്ഞു.

എന്നാൽ, പിടിച്ചെടുത്ത സ്വത്ത് അനന്തരാവകാശികൾക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപടാൻ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts