അമ്മ വഴക്കുപറഞ്ഞു; പത്താം ക്ലാസ് വിദ്യാർഥിനി അപ്പാർട്ട്‌മെന്റിന്റെ 20-ാം നിലയിൽനിന്ന് ചാടിമരിച്ചു

ബെംഗളൂരു : മൊബൈൽ ഫോൺ ഉപയോഗിച്ചതിന് അമ്മ വഴക്കുപറയുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനി അപ്പാർട്ട്‌മെന്റിന്റെ 20-ാം നിലയിൽനിന്ന് ചാടിമരിച്ചു.

മധ്യപ്രദേശ് സ്വദേശി അവന്തികാ ചൗരസ്യ (15) ആണ് മരിച്ചത്. കാഡുഗോടിയിലെ അപ്പാർട്ട്‌മെന്റിലായിരുന്നു സംഭവം.

പത്താം ക്ലാസ് പരീക്ഷ മാർച്ച് 15-ന് ആരംഭിക്കുന്നതിനാൽ പഠനാവധിയിലായിരുന്നു അവന്തിക. കഴിഞ്ഞദിവസം രാവിലെ അവന്തിക ഫോൺ ഉപയോഗിക്കുന്നതുകണ്ട് അമ്മ വഴക്കുപറയുകയും പഠനത്തിൽ ശ്രദ്ധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ

ഇതേത്തുടർന്ന് മുറിയിലെ ജനൽ തുറന്ന് ചാടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കാഡുഗോടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സോഫ്റ്റ്‌വെയർ എൻജിനിയറായ ലക്ഷ്മികാന്ത് ചൗരസ്യയുടെയും നമ്രതയുടെയും മകളാണ് അവന്തിക.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ യാത്ര; കെഎസ്ആർടിസിയിൽ നാളെ മുതൽ 'ജെൻഡർ ടിക്കറ്റിങ്'; യാത്രക്കാരുടെ ലിംഗവിവരങ്ങൾ ടിക്കറ്റിൽ രേഖപ്പെടുത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts