ശാരീരിക ബന്ധമില്ലാത്ത പ്രണയബന്ധം വ്യഭിചാരമല്ല; കോടതി വിധി 

ഭോപ്പാൽ: ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള പ്രണയബന്ധം വ്യഭിചാരം തെളിയിക്കാനും ജീവനാംശം നിഷേധിക്കാനും പര്യാപ്തമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി.

വ്യഭിചാരം സ്ഥാപിക്കുന്നതിന് ലൈംഗിക ബന്ധം ഒരു ആവശ്യമായ ഘടകമാണെന്നും കോടതി പ്രസ്താവിച്ചു.

ഭാര്യയുടെ വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ മാത്രമേ ജീവനാംശം നിഷേധിക്കാൻ കഴിയൂവെന്ന് ക്രിമിനല്‍ നടപടിക്രമത്തിലെ ബിഎൻഎസ്‌എസ്/125(4) ലെ സെക്ഷൻ 144(5) പ്രകാരം വ്യക്തമാണ്.

വ്യഭിചാരം എന്നാല്‍ ലൈംഗിക ബന്ധമാണെന്നും നിഷ്കർഷിക്കുന്നു. ശാരീരിക ബന്ധമില്ലാതെ ഭാര്യക്ക് മറ്റൊരാളോട് സ്നേഹവും വാത്സല്യവും ഉണ്ടെങ്കില്‍ അതുമാത്രം ഭാര്യ വ്യഭിചാരത്തിലേർപ്പെട്ടെന്ന് സ്ഥാപിക്കാൻ പര്യാപ്തമല്ലെന്ന് ജസ്റ്റിസ് ജിഎസ് അലുവാലിയ അഭിപ്രായപ്പെട്ടു.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ഭാര്യയ്ക്ക് 4,000 രൂപ ഇടക്കാല ജീവനാംശം അനുവദിച്ച ഛിന്ദ്വാര കുടുംബ കോടതി പ്രിൻസിപ്പല്‍ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് റിവിഷനിസ്റ്റ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹർജി കോടതി തള്ളി.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 24 പ്രകാരം ഇടക്കാല ജീവനാംശമായി ഭാര്യക്ക് 4,000 രൂപ ലഭിക്കുന്നുണ്ടെന്നും തനിക്ക് 8,000 രൂപ മാത്രമേ വരുമാനമുള്ളൂവെന്നും ഭർത്താവ് വാദിച്ചു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

ഭാര്യക്ക് ഒരു പ്രണയബന്ധമുണ്ടെന്നും പിതാവ് തന്റെ പൂർവ്വിക സ്വത്ത് തട്ടിയെടുത്തതാണെന്നും ഭർത്താവ് ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
[masterslider id="10"]

Related posts