ബോയ് ഫ്രണ്ടിനെ വേണോ വാടകയ്ക്ക്?? 389 രൂപ മുടക്കിയാൽ മതി; വൈറലായി പരസ്യം 

ബെംഗളൂരു: നിങ്ങള്‍ക്ക് ഒന്നിച്ച്‌ പാർട്ടിക്കും മറ്റും പോകാൻ ബോയ്ഫ്രണ്ടിനെ വാടകയ്ക്ക് ലഭിക്കും, വൈറലായി പുതിയ പരസ്യം.

റെന്റ് എ ബോയ്ഫ്രണ്ട് എന്നാണ് ഈ പരസ്യം.

ബെംഗളൂരുവിലെ ജയനഗർ പ്രദേശത്താണ് ഈ പോസ്റ്റർ വ്യാപകമായി പ്രചരിച്ചത്.

കാമുകിമാരും കാമുകന്മാരും ഉള്‍പ്പെടെയുള്ളവരെ വാടകയ്ക്കെടുക്കുന്ന പ്രവണത നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെയുണ്ട്.

പ്രത്യേകിച്ചും ചൈന, ജപ്പാൻ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന് പ്രചാരം വർധിച്ചുവരികയാണ്.

ഇപ്പോഴിതാ ഇന്ത്യയിലും ഇത്തരം പ്രവണതകള്‍ ഉണ്ടാകുന്നുവെന്നതിന്റെ തെളിവാണ് ബെംഗളൂരുവിലെ ഈ പരസ്യം.

  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം

സമീപകാലത്തായി പങ്കാളികളെ വാടകയ്ക്കെടുക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും ഇന്ന് സൈബർ ലോകത്ത് സുലഭമാണ്.

ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ബെംഗളൂരുവില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

389 രൂപയ്കക്ക് ഒരു ദിവസത്തേക്ക് ബോയ്ഫ്രണ്ടിനെ വാടകയ്ക്ക് ലഭിക്കുമെന്നാണ് പരസ്യത്തില്‍ പറയുന്നത്.

പോസ്റ്ററില്‍ പതിച്ചിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ഈ സേവനം ഉപയോഗിക്കാം.

ബെംഗളൂരുവിലെ ജയനഗർ, ബനശങ്കരി, ബിഡിഎ സമുച്ചയങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഈ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്.

  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം

എന്നാല്‍ ഇതിനെതിരേ സമീപവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.

നിരവധി പേരാണ് ബെംഗളൂരു പോലീസിനെ ടാഗ് ചെയ്ത് ഈ പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇത്തരം പ്രവണതകള്‍ ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതല്ലെന്നും ഇത് പതിച്ചവർക്കെതിരേ കർശന നടപടിയെടുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ
[masterslider id="10"]

Related posts