കർണാടകയിൽ കനത്ത മഴ തുടരും; 6 ജില്ലകളിൽ ഞായർ വരെ റെഡ് അലർട്ട്

ബെംഗളൂരു : ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ശിവമൊഗ്ഗ, ചിക്കമഗളൂരു, കുടക് എന്നീ ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഞായറാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ധാർവാഡ്, ബെളഗാവി, ഗദഗ്, ഹാവേരി, ചിത്രദുർഗ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും, ബെംഗളൂരുവിലും സമീപ ജില്ലകളിലും യെലോ അലേർട്ടുമാണ്.

മഴയിൽ ധാർവാഡ്, ദക്ഷിണ കന്നഡ തുടങ്ങി നിരവധി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

ബെന്നെഹല്ല നദി കരകവിഞ്ഞതിന് പിന്നാലെ യമനുർ താലൂക്കിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറിയ നിലയിലാണ് .

പാലങ്ങൾ ഉൽപ്പടെ പൂർണമായും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ചിക്കമഗളൂരുവിൽ കനത്ത മഴയിൽ പാലം ഒലിച്ചു പോയി.

അതെസമയം വരുന്ന 6 ദിവസം, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമഗളൂരു, കുടക് ജില്ലകളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. അതെസമയം പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts