ദുരന്തം വേദനിപ്പിക്കുകയും, ഞെട്ടിക്കുകയും ചെയ്യുന്നു; അഹമ്മദാബാദ് വിമാനാപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് : വിമാന ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം വേദനിപ്പിക്കുകയും, ഞെട്ടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായി ബന്ധപ്പെടുന്നുണ്ടെന്നും, പരിക്കേറ്റവരെ വേഗത്തിൽ ആശുപത്രികളിൽ എത്തിക്കുവാനും, നല്ല ചികിത്സ ലഭ്യമാക്കുവാനും നിർദേശം നൽകിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷായുമായും, സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവുമായും സംസാരിച്ചു. അമിത് ഷാ അഹമ്മദാബാദിലേക്ക് തിരിച്ചതായാണ് റിപ്പോർട്ട് . അഹമ്മദാബാദ് പോലീസ് കമ്മിഷണറുമായും അമിത് ഷാ ആശയവിനിമയം നടത്തിയാതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതെസമയം കേന്ദ്രം എല്ലാ സഹായവും വാദ്ദാനം ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts