സ്ത്രീകളെ മോശമായി ചിത്രീകരിച്ചുള്ള ആസ്വാദനം വേണ്ട; 20 ഒടിടി ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ലൈംഗികത ഉള്ളടക്കമാക്കിയിട്ടുള്ള ഒരു പറ്റം ഒടിടി ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം. സ്ത്രീകളെ മോശമായ രീതിയിൽ ചിത്രീകരിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനം.

സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്ന അള്‍ട്ട്, ഉല്ലു എന്നിങ്ങനെ ഇരുപതിലേറെ ആപ്പുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്.

“ഈ ആപ്പുകളുടെ വെബ്സൈറ്റുകളിലേക്കുള്ള പൊതു ആക്സസ് പ്രവര്‍ത്തനരഹിതമാക്കാനോ നീക്കം ചെയ്യാനോ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ തയ്യാറാകണമെന്ന്” ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദേശം നൽകി.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

സ്ത്രീകളോടുള്ള ബഹുമാനം, സ്ത്രീകളുടെ അഭിമാനവും അന്തസും കാത്ത് സൂക്ഷിക്കുക തുടങ്ങിയ ഇന്ത്യന്‍ നിയമങ്ങളിലെ വ്യവസ്ഥകള്‍ ഇത്തരം ആപ്പുകള്‍ ലംഘിച്ചതായി കണ്ടെത്തി. ഇതും നിരോധനത്തിനുള്ള പ്രധാന കാരണമായി കേന്ദ്രസർക്കാർ ചൂണ്ടികാട്ടുന്നു.

ബിഗ് ഷോട്ട്‌സ് ആപ്പ്, ഡെസിഫ്‌ലിക്‌സ്, ബൂമെക്‌സ്, നവരസ ലൈറ്റ്, ഗുലാബ് ആപ്പ്, കങ്കന്‍ ആപ്പ്, ബുള്‍ ആപ്പ്, ജല്‍വ ആപ്പ്, വൗ എന്റര്‍ടൈന്‍മെന്റ്, ലുക്ക് എന്റര്‍ടൈന്‍മെന്റ്, ഹിറ്റ്‌പ്രൈം, ഫീനിയോ, ഷോഎക്‌സ്, സോള്‍ ടാക്കീസ്, ആഡ ടിവി, ഹോട്ട്എക്‌സ് വിഐപി, ഹല്‍ചുല്‍ ആപ്പ്, മൂഡ്എക്‌സ്, നിയോണ്‍എക്‌സ് വിഐപി, ഫുഗി, മോജ്ഫ്‌ലിക്‌സ്, ട്രിഫ്‌ലിക്‌സ് എന്നിവയെല്ലാം നിരോധിക്കപ്പെട്ട ആപ്പുകളിൽ ഉൾപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts