സ്ത്രീകളെ മോശമായി ചിത്രീകരിച്ചുള്ള ആസ്വാദനം വേണ്ട; 20 ഒടിടി ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ലൈംഗികത ഉള്ളടക്കമാക്കിയിട്ടുള്ള ഒരു പറ്റം ഒടിടി ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം. സ്ത്രീകളെ മോശമായ രീതിയിൽ ചിത്രീകരിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനം. സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്ന അള്‍ട്ട്, ഉല്ലു എന്നിങ്ങനെ ഇരുപതിലേറെ ആപ്പുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. “ഈ ആപ്പുകളുടെ വെബ്സൈറ്റുകളിലേക്കുള്ള പൊതു ആക്സസ് പ്രവര്‍ത്തനരഹിതമാക്കാനോ നീക്കം ചെയ്യാനോ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ തയ്യാറാകണമെന്ന്” ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദേശം നൽകി. സ്ത്രീകളോടുള്ള ബഹുമാനം, സ്ത്രീകളുടെ അഭിമാനവും അന്തസും കാത്ത് സൂക്ഷിക്കുക തുടങ്ങിയ ഇന്ത്യന്‍ നിയമങ്ങളിലെ വ്യവസ്ഥകള്‍ ഇത്തരം ആപ്പുകള്‍ ലംഘിച്ചതായി…

Read More