നഗരമധ്യത്തിൽ ഏറ്റുമുട്ടി കുതിരകൾ; ഓട്ടോയിൽ ചാടിക്കയറി, ഡ്രൈവർക്കും,യാത്രക്കാരനും പരിക്ക്

ജബൽപുർ: മധ്യപ്രദേശിൽ നഗരത്തിൽ വെച്ച് കുതിരകൾ തമ്മിലുണ്ടായ പോരിൽ രണ്ടുപേർക്ക് പരിക്ക്.

കുതിരകൾ തമ്മിൽ വഴക്കിട്ട് ഒരു കുതിര സമീപത്തെ ഓട്ടോറിക്ഷയിലേയ്ക്ക് കയറാൻ ശ്രമിക്കവേ അതിൽ കുടുങ്ങുകയായിരുന്നു.

ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവർക്കും യാത്രികനുമാണ് പരിക്കേറ്റത്. കഴിഞ്ഞദിവസമാണ്
തിരക്കേറിയ നാഗ്രത് ചൗക്കിൽ രണ്ടു കുതിരകൾ തമ്മിൽ ഏറ്റുമുട്ടിയത്.

പരസ്‌പരം പോരടിക്കുന്ന കുതിരകളെ തുരത്താൻ ആളുകൾ ശ്രമിച്ചെങ്കിലും ഇവ ധൃതിയിൽ അടുത്തുള്ള കടകളിലേയ്ക്ക് ഓടിക്കയറി. കടയ്ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

പിന്നാലെ കുതിരകൾ ഒരെണ്ണം യാത്രക്കാരനുമായി പോയ റിക്ഷയിലേക്ക് ചാടിക്കയറി. ഒട്ടും പ്രതീക്ഷികാതെയുള്ള കുതിരയുടെ ആക്രമണത്തിൽ ഡ്രൈവർക്കും, യാത്രക്കാരനും സാരമായി പരിക്കേറ്റു.

പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരനെയും നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ഒടുവിൽ നീണ്ട പരിശ്രമത്തിനൊടുവിൽ ഇരുപത്തുമിനിറ്റോളം ഓട്ടോയിൽ കുടുങ്ങിക്കിടന്ന കുതിരയെ പ്രദേശവാസികൾ പുറത്തെത്തിച്ചു.

നീണ്ട നേരത്തെ പോരിൽ രണ്ട് കുതിരകൾക്കും പരിക്കേറ്റു. അതെസമയം കുതിരകൾ തമ്മിലുള്ള വഴക്കിനിടെ ഏറെ നേരം ഗതാഗത തടസം അനുഭവപ്പെടുകയും യാത്രക്കാർ പ്രതിസന്ധിയിലാവുകയും ചെയ്‌തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
[masterslider id="10"]

Related posts