ബന്നാർഘട്ട പാർക്കിലെ നാല് ആനകൾ ജപ്പാനിലേക്ക് വിമാനംകയറി; കുറച്ചു പുതിയ അതിഥികൾ ഇങ്ങോടും എത്തും

ബെംഗളൂരു: ചരക്ക് വിമാനത്തിൽ ബന്നാർഘട്ട ദേശീയപാർക്കിലെ നാല് ആനകൾ വ്യാഴാഴ്ച ജപ്പാനിലേക്ക് യാത്രതുടങ്ങി. ജപ്പാനിലേക്ക് കൊണ്ടുപോകാൻ സുരേഷ് (8 വയസ്സ്), ഗൗരി (9), ശ്രുതി (7), തുളസി (5) എന്നീ നാല് ആനകളെയാണ് ഇരുമ്പ് കൂടുകളിൽ ആക്കി വ്യാഴാഴ്ച ബന്നാർഘട്ട ജീവനക്കാർ വൈകാരികമായ വിട നൽകിയത്.

ദേശീയ മൃഗശാലാ അതോറിറ്റിയുടെ ആനിമൽ എക്‌സ്‌ചേഞ്ച് പരിപാടിവഴിയാണ് ആനകളുടെ വിദേശയാത്ര. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്‌ ഖത്തർ എയർവേസിന്റെ ബി 777-200 നമ്പർ കാർഗോ വിമാനത്തിലാണ് ഇവരുടെ യാത്ര.

  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും

20 മണിക്കൂർ ആകാശത്തിലൂടെ പറന്ന് നാലുപേരും ജപ്പാനിലെ ഒസാകയിലുള്ള കൻസായി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങും. രണ്ട് മൃഗഡോക്ടർമാർ, നാല് ആനകളുടെയും പാപ്പാന്മാർ, ഒരു സൂപ്പർവൈസർ, ഒരു ബയോളജിസ്റ്റ് എന്നിവരും സംഘത്തിലുണ്ട്.

വിമാനയാത്രയ്ക്കും വിദേശവാസത്തിനും പരിശീലനംനൽകിയശേഷമാണ് ആനകളെ യാത്രയാക്കിയത്. ഇതാദ്യമായാണ് ബന്നാർഘട്ട പാർക്കിൽനിന്ന്‌ ആനകളെ വിദേശത്തേക്കയക്കുന്നത്.

ഇവർക്കുപകരം നാല് ചെമ്പുലികളും നാല് അമേരിക്കൻ കടുവകളും നാല് അമേരിക്കൻ സിംഹങ്ങളും മൂന്ന് ചിമ്പാൻസികളും എട്ട് കപ്പൂച്ചിൻ കുരങ്ങുകളും ബന്നാർഘട്ട താവളമാക്കാനെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
[masterslider id="10"]

Related posts