കഠിനമായ വയറുവേദന; യുവതിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 41 റബ്ബർബാൻഡുകൾ : ഇതൊരു അപൂർവ അവസ്ഥയെന്ന് ഡോക്ടർ

തിരുവനന്തപുരം : വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ സ്ത്രീക്ക് ശസ്ത്രക്രിയ നടത്തിയപ്പോൾ കണ്ടെത്തിയത് 41 റബ്ബർബാൻഡുകൾ. റബ്ബർബാൻഡുകൾ കൂട്ടമായി വൃത്താകൃതിയിലാണ് കണ്ടെത്തിയത്.

സ്ഥിരമായി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും മാറ്റമുണ്ടായില്ല. തുടർന്നാണ് പാറശ്ശാല സരസ്വതി ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നത്.

സ്കാനിങ്ങിൽ ചെറുകുടലിലെ പ്രശ്‌നമാണ് വയറുവേദനയ്‌ക്ക് കാരണമെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അടിയന്തര ശസ്ത്രക്രിയയിലാണ് ചെറുകുടലിൽ കാണപ്പെട്ട മുഴ തുറന്നുനോക്കിയപ്പോൾ റബ്ബർബാൻഡുകൾ കൂട്ടമായി കണ്ടെത്തിയത് . പിന്നാലെ 41 റബ്ബർബാൻഡുകളാണ് നീക്കം ചെയ്‌തത്‌.

  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

റബ്ബർബാൻഡ് വായിലിട്ട് ചവയ്ക്കുന്ന ശീലം യുവതിക്ക് ഉണ്ടായിരുന്നതായി ബന്ധുക്കൾ വെളപ്പെടുത്തി. അതെസമയം തലമുടി പോലുള്ള വസ്തുക്കൾ വായിലിടുകയും അത് കഴിക്കുകയും ചെയ്യുന്ന ഇത്തരം മാനസികവൈകല്യങ്ങൾ അഥവാ പ്രത്യേക അവസ്ഥ നിരവധി പേരിൽ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത് വളരെ അപൂർവമാണെനായിരുന്നു ആശുപത്രി മേധാവി ഡോ. എസ്.കെ. അജയ്യകുമാറിൻ്റെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
[masterslider id="10"]

Related posts