കാർഷിക ഉൽപ്പാദനത്തിനായി 24,000 കോടി രൂപ ; ഗുണം ലഭിക്കുക 1. 7 കോടി കർഷകർക്ക്, കർഷകർക്ക് കൈത്താങ്ങാവാൻ കേന്ദ്രം

ന്യൂഡൽഹി : കർഷകർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പ്രധാനമന്ത്രി ധൻ ധന്യ യോജനയ്ക്ക് 24,000 കോടി രൂപയാണ്‌ മന്ത്രിസഭ അംഗീകാരം നൽകിയത്. 100 കർഷക ജില്ലകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 24000 കോടി രൂപ വകയിരുത്തും.

ഇത് വഴി 1. 7 കോടി കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഓരോ സംസ്ഥാനത്ത് നിന്നും ഒരു ജില്ലാ എന്ന നിലയ്‌ക്കാണ്‌ പദ്ധതിക്കായി പരിഗണിക്കുക.

  തിരക്കിൽ പെട്ടു വലയേണ്ട; ബെംഗളൂരു - കേരള യാത്ര സുഗമമാക്കാൻ ഈ ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്താം"

പദ്ധതിയുടെ കാലയളവ് ആറു വർഷമാണ്. കൂടുതൽ വിളകൾ കൃഷി ചെയ്യുന്നത് വഴി ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഉൽപാദനക്ഷമത കുറഞ്ഞ ജില്ലകളെയാണ് തിരഞ്ഞെടുക്കുക. 2025–26 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിപ്പോൾ യാഥാർഥ്യമാകാൻ പോകുന്നത്.

കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക, സംഭരണം വർദ്ധിപ്പിക്കുക, കർഷകർക്ക് കൈത്താങ്ങാവുക എന്നിവയാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്ക് അപകടത്തിൽപ്പെട്ടു; 23കാരിക്ക് ​ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്പാകളും വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം: നാലുപേർ അറസ്റ്റിൽ, ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി
[masterslider id="10"]

Related posts

Click Here to Follow Us