ട്രെയിനിൽ വിതരണം ചെയ്‌ത ഭക്ഷണത്തിൻ്റെ അമിത വില ചോദ്യം ചെയ്തു; യാത്രക്കാരനെ വളഞ്ഞിട്ട് ആക്രമിച്ച് പാന്‍ട്രി ജീവനക്കാർ

ഉത്തർപ്രദേശ് : ട്രെയിനില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നത് ചോദ്യം ചെയ്‌ത യാത്രക്കാരനെ മർദിച്ച് പാൻട്രി ജീവനക്കാരൻ. വരാവല്‍ ജബല്‍പൂര്‍ എക്‌സ്പ്രസ്സിലാണ് സംഭവം.

സംഭവം വിവാദമായതിന് പിന്നാലെ കരാര്‍ റദ്ദാക്കിയതായി റെയില്‍വേ വ്യക്തമാക്കി.
ഐആര്‍സിടിസി നിരക്കിനു മുകളില്‍ പണം ഈടാക്കിയത് ചോദ്യം ചെയ്തതാണ് പാന്‍ട്രി ജീവനക്കാരെ ചൊടിപ്പിച്ചത്.

  സ്കൂൾ ബാഗുകളും പാൽക്കുപ്പികളും ഉൾപ്പടെയുളള കൂട്ടക്കുഴിമാടം കണ്ടെത്തി; കുട്ടികളുടേതടക്കം 582 അസ്ഥികൂടങ്ങൾ പുറത്തെടുത്തു

സംഘമായെത്തി യാത്രക്കാരെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.

സമൂഹമാധ്യമങ്ങളിൽ ജീവനക്കാർക്ക് നേരെ വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് വിശദീകരണവുമായി റെയിൽവേ അധികൃതർ രംഗത്തെത്തിയത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും ജീവനക്കാരുടെ കരാര്‍ റദ്ദാക്കി എന്നായിരുന്നു പ്രതികരണം. അതെസമയം പിരിച്ചു വിട്ടാൽ മാത്രം പോരെന്നും മര്‍ദ്ദനം നടന്ന സാഹചര്യത്തില്‍ കുറ്റക്കാർക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന നിലപാടിലാണ് പരിക്കേറ്റ യാത്രക്കാരൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts