എയർ ഇന്ത്യ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങളെന്ന് ആരോപണം

ന്യൂഡൽഹി: എയർ ഇന്ത്യ അപകടത്തിൽ മരിച്ച യു.കെയിലെ രണ്ട് കുടുംബങ്ങൾക്ക് തെറ്റായ മൃതദേഹങ്ങളാണ് ലഭിച്ചതെന്ന് പരാതി. അവരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരാണ് പരാതി ഉന്നയിച്ചത്.

അഹമ്മദാബാദിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് ഡിഎൻഎ സാമ്പിൾ ശേഖരിച്ച ശേഷം മൃതദേഹങ്ങൾ സീൽ ചെയ്ത ശവപ്പെട്ടികളിലാണ് അയച്ചതെന്നും, ആശയക്കുഴപ്പത്തിൽ എയർലൈനിന് പങ്കില്ലെന്നും ഇന്ത്യയിലെ വൃത്തങ്ങൾ പറഞ്ഞു.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് സ്ഥാപിത മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ അന്തസ്സിനെ മാനിച്ചാണ് അവശിഷ്ടങ്ങൾ കൈകാര്യം ചെയ്തതെന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യക്തമാക്കി.

അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തെറ്റായി തിരിച്ചറിഞ്ഞ് യുകെയിലേക്ക് കൊണ്ടുപോയി,” കുടുംബങ്ങളെ പ്രതിനിധീകരിച്ച് കീസ്റ്റോൺ ലോയുടെ അഭിഭാഷകൻ പറഞ്ഞു.

അതെ സമയം എയർ ഇന്ത്യക്ക് വേണ്ടി മൃതദേഹം തിരിച്ചറിയുന്നതിനായി പ്രവർത്തിച്ച ഏജൻസി വിഷയത്തിൽ കൂടുതൽ പരിശോധന നടത്തുമെന്ന് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി
[masterslider id="10"]

Related posts