സ്ത്രീയെ തെരുവിലൂടെ വിവസ്ത്രയാക്കി നടത്തിയ സംഭവത്തിൽ പരാതി നൽകി മകൾ; പ്രതികൾക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു : ബെലഗാവിയിൽ സ്ത്രീയെ വിവസ്ത്രയാക്കി നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു.

സ്ത്രീക്ക് സർക്കാർ അനുവദിച്ച മൂന്നേക്കർ സ്ഥലത്തുനിന്ന് അര ഏക്കർ സ്ഥലം അനധികൃതമായി കൈയേറാൻ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോഴാണ് സ്ത്രീയെ ആക്രമിച്ചത്.

ഏഴുമാസംമുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാഴാഴ്ചയാണ് പുറത്തുവന്നത്. പിന്നാലെ സ്ത്രീയുടെ മകൾ പോലീസിൽ പരാതിനൽകുകയായിരുന്നു.

  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

വിവസ്ത്രയാക്കി നടത്തിയശേഷം വിവരം പുറത്തു പറയരുതെന്ന് കൈയേറ്റക്കാർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പരാതിയിൽ പറഞ്ഞു.

പോലീസും തഹസിൽദാരും സ്ഥലത്തെത്തി സ്ത്രീയുടെ മൊഴിയെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts