വേർപിരിയുന്നതായി സൂചന; ഇൻസ്റ്റഗ്രാമിൽ വിഘ്നേഷ് ശിവനെ നയൻതാര അൺഫോളോ ചെയ്തു; ഒപ്പം വൈകാരിക പോസ്റ്റും

ആരാധകരുടെ പ്രിയതാര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. 2022 ജൂണ്‍ ഒമ്പതിനാണ് നയന്‍താരയും വിഘ്നേശും ചെന്നൈ മഹാബലിപുരത്ത് വച്ച്‌ വിവാഹിതരായത്. 2023 ഒക്‌ടോബറില്‍ തങ്ങള്‍ക്ക് ഇരട്ടകുഞ്ഞുങ്ങള്‍ പിറന്ന വിവരം ആരാധകരോട് ദമ്പതികള്‍ പങ്കുവച്ചിരുന്നു. ഇൻസ്റ്റാഗ്രാമില്‍ അക്കൗണ്ട് ഇല്ലായിരുന്ന നയൻതാര ‘ജവാൻ’ സിനിമയുടെ പ്രൊമോഷൻ വേളയിലാണ് ഔദ്യോഗികമായി ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയത്. താരത്തിന്റെയും കുടുംബത്തിന്റെയും വിവരങ്ങള്‍ ഇപ്പോള്‍ ആരാധകർ അറിയുന്നതും ഇതുവഴിയാണ്. ഇപ്പോഴിതാ നയൻതാര വിഘ്നേഷ് ശിവനെ ഇൻസ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതാണ് വലിയ ചർച്ചയ്ക്ക് വഴിവച്ചത്. അതിന് പിന്നാലെയുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറിയും ചർച്ചയായി മാറി. ‘അവള്‍…

Read More

“പ്രതികാരം അടുത്ത പ്രാവശ്യം വീട്ടിയാൽ മതിയോ” ? മഞ്ഞക്കടലിരമ്പിയ കണ്ഠീരവയിൽ ബ്ലാസ്റ്റേഴ്സിന് പരാജയം.

ബെംഗളൂരു : ഐഎസ്എല്ലിൽ ബം​ഗളൂരു എഫ്സിയോട് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. 89-ാം മിനിറ്റില്‍ സാവി ഹെര്‍ണാണ്ടസാണ് ബം​ഗളൂരുവിന് വേണ്ടി വിജയ​ഗോൾ നേടിയത്. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് വീണു. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് 29 പോയിന്റാണുള്ളത്. 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗളൂരു എഫ്‌സി 21 പോയിന്റുമായി ആറാമത്. ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. തുടക്കം മുതൽ ബം​ഗളൂരു ആണ് മത്സരത്തിൽ‌ ആധിപത്യം കാണിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ​ഗോൾപോസ്റ്റിലേക്ക് 9 ഷോട്ടുകൾ ബം​ഗളൂരു…

Read More

വരലക്ഷ്മി ശരത് കുമാർ വിവാഹിതയാവുന്നു

വരലക്ഷ്മി ശരത് കുമാർ വിവാഹിതയാവുന്നു. നിക്കോളായ് സച്ച്ദേവ് ആണ് പ്രതിശ്രുത വരൻ. കഴിഞ്ഞ ദിവസം മുംബൈയിൽ വച്ച് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നടൻ ശരത്കുമാറിന്റെ മകളാണ് വരലക്ഷമി. ശരത്കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാർ ആണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷവാർത്ത പങ്കുവച്ചത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവച്ചിട്ടുണ്ട്. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്.

Read More

ബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു 

ബെംഗളൂരു: ക​ല​ബു​റ​ഗി ജി​ല്ല​യി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ വെ​ട്ടേ​റ്റ് മ​രി​ച്ചു. ബി.​ജെ.​പി എം.​പി ഡോ. ​ഉ​മേ​ഷ് ജാ​ധ​വി​ന്റെ അ​ടു​ത്ത അ​നു​യാ​യി​യും അ​ബ്സ​ൽ​പു​ർ താ​ലൂ​ക്കി​ലെ സ​ഗ​നൂ​രു സ്വ​ദേ​ശി​യു​മാ​യ ഗി​രീ​ഷ് ച​ക്ര​യാ​ണ് (43) കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പി​ന്തു​ട​ർ​ന്നെ​ത്തി​യ അ​ക്ര​മി ഗി​രീ​ഷി​ന്റെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ​ശേ​ഷം വെ​ട്ടു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ ഗം​ഗ​പു​ര പോലീ​സി​നോ​ട് പ​റ​ഞ്ഞു. ഗി​രീ​ഷി​ന്റെ രാ​ഷ്ട്രീ​യ വ​ള​ർ​ച്ച​യി​ൽ അ​സൂ​യ​പൂ​ണ്ട ത​ങ്ങ​ളു​ടെ സ​മു​ദാ​യ​ത്തി​ലെ ചി​ല​ർ വാ​ട​ക​ക്കൊ​ല​യാ​ളി​യെ ഉ​പ​യോ​ഗി​ച്ച് വ​ക​വ​രു​ത്തി​യ​താ​ണെ​ന്ന് സ​ഹോ​ദ​ര​ൻ സ​ദാ​ശി​വ ച​ക്ര പ​റ​ഞ്ഞു. ഈ​യി​ടെ​യാ​ണ് എം.​പി​യു​ടെ ശി​പാ​ർ​ശ​യി​ൽ ഗി​രീ​ഷ് ബി.​എ​സ്.​എ​ൻ.​എ​ൽ ഉ​പ​ദേ​ശ​ക സ​മി​തി ഡ​യ​റ​ക്ട​റാ​യ​ത്. പി​ന്നി​ൽ ആ​രെ​ല്ലാ​മെ​ന്ന് ത​നി​ക്ക​റി​യാം,…

Read More

ലോക് സഭാ തെരഞ്ഞെടുപ്പ്; ബിജെപി യുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്ത്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പട്ടിക പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവര്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 28 വനിതാ സ്ഥാനാര്‍ഥികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. 40 യുവാക്കള്‍ മത്സരംഗത്തുണ്ട്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. തെരഞ്ഞെടുപ്പ് തീയതി…

Read More

ബിഫ്ഫെയുടെ വേദികളിൽ ഒരു സ്വപ്ന വിരുന്നിന് തടിച്ചുകൂടി സിനിമാപ്രേമികൾ

ബെംഗളൂരു: ബംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയുടെ (ബിഫ്ഫെസ്) പതിനഞ്ചാമത് പതിപ്പിൻ്റെ ഭാഗമായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിനിമകളുടെ പ്രദർശനം വെള്ളിയാഴ്ച സുഗമമായി ആരംഭിച്ചതോടെ രാജാജിനഗർ ഓറിയോൺ മാളിൽ നിരവധി സിനിമാപ്രേമിക ൾ ഒത്തുകൂടി. ടുവേർഡ് ഹാപ്പി ആലീസ് , ടോൾ, ഫോളേൻ ലീവ്സ് , എബൌട്ട് ഡ്രൈ ഗ്രാസ്സ്സ്, ഈവിൾ ഡസ് നോട് എക്സിസ്റ് എമോങ് അഥേഴ്‌സ് തുടങ്ങിയ സിനിമകൾ സിനിമാപ്രേമികൾ ആവേശഭരിതരാക്കിയ പ്രധാന ആകർഷണങ്ങളായിരുന്നു. സ്‌ക്രീനിങ്ങിൻ്റെ ആദ്യ ദിവസം തന്നെ ഫെസ്റ്റിവൽ കാറ്റലോഗുകൾ നൽകി ഫെസ്റ്റിവൽ അവരെ അത്ഭുതപ്പെടുത്തി. ഈ വർഷം, മുൻ…

Read More

ബെംഗളൂരു കഫേ സ്ഫോടനം; നാലുപേർ കസ്റ്റഡിയിൽ

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തില്‍ നാല് പേർ കസ്റ്റഡിയില്‍. ധാർവാഡ്, ഹുബ്ബള്ളി, ബെംഗളുരു സ്വദേശികളാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോർട്ട്‌. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് സെൻട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചു. മാധ്യമങ്ങള്‍ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് സിറ്റി പോലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. സ്ഫോടക വസ്തു ടൈമർ ഉപയോഗിച്ച്‌ നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിന്‍റെ ചില അവശിഷ്ടങ്ങള്‍ കഫേയില്‍ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചനയുണ്ട്. പരിക്കേറ്റവരില്‍ നാല്‍പ്പത്തിയാറുകാരിയുടെ കർണപുടം തകർന്ന നിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും…

Read More

രാമേശ്വരം സ്ഫോടനത്തിന് 2022 ൽ ഉണ്ടായ സ്ഫോടനവുമായി സാമ്യം; ഡികെ ശിവകുമാർ

ബെംഗളൂരു: നഗരത്തിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന് 2022ല്‍ മംഗളൂരുവിലും ശിവമോഗയിലും ഉണ്ടായ സ്ഫോടനങ്ങളുമായി സാമ്യമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. മംഗലാപുരം സംഭവവും ഇതും തമ്മില്‍ ബന്ധമുണ്ട്. ഇതിനെക്കുറിച്ചുള്ള വിവരങ്ങളാണ് നമ്മുടെ പോലീസ് ഉദ്യോഗസ്ഥരും പങ്കുവെക്കുന്നത്. കഫേയ്ക്കുള്ളില്‍ നിന്നും കണ്ടെടുത്തിരിക്കുന്ന മെറ്റീരിയലും സമാനമാണ്. ടൈമറും മറ്റ് കാര്യങ്ങളും പോലുള്ള മെറ്റീരിയലുകളിലൂടെയുള്ള സാമ്യതയും മംഗളൂരു-ശിവമോഗ സ്ഫോടനങ്ങളുമായി ചേർത്തുവെയ്ക്കാവുന്നതാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. സ്ഫോടനങ്ങളില്‍ സമാനതകള്‍ സംശയിക്കുന്ന സാഹചര്യത്തില്‍ മംഗളൂരു, ശിവമോഗ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് അന്വേഷണവുമായി ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്. പ്രാദേശിക സാമഗ്രികള്‍ ഉപയോഗിച്ചുള്ള തീവ്രത കുറഞ്ഞ…

Read More

സ്ത്രീയെ തെരുവിലൂടെ വിവസ്ത്രയാക്കി നടത്തിയ സംഭവത്തിൽ പരാതി നൽകി മകൾ; പ്രതികൾക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു : ബെലഗാവിയിൽ സ്ത്രീയെ വിവസ്ത്രയാക്കി നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. സ്ത്രീക്ക് സർക്കാർ അനുവദിച്ച മൂന്നേക്കർ സ്ഥലത്തുനിന്ന് അര ഏക്കർ സ്ഥലം അനധികൃതമായി കൈയേറാൻ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോഴാണ് സ്ത്രീയെ ആക്രമിച്ചത്. ഏഴുമാസംമുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാഴാഴ്ചയാണ് പുറത്തുവന്നത്. പിന്നാലെ സ്ത്രീയുടെ മകൾ പോലീസിൽ പരാതിനൽകുകയായിരുന്നു. വിവസ്ത്രയാക്കി നടത്തിയശേഷം വിവരം പുറത്തു പറയരുതെന്ന് കൈയേറ്റക്കാർ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പരാതിയിൽ പറഞ്ഞു. പോലീസും തഹസിൽദാരും സ്ഥലത്തെത്തി സ്ത്രീയുടെ മൊഴിയെടുത്തു.

Read More

ബെംഗളൂരു കഫേയിൽ സ്‌ഫോടനം: പരിക്കേറ്റ യുവതിക്ക് 3.5 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരം

ബെംഗളൂരു: ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. അവരിലൊരാൾ വൈകുന്നേരത്തോടെ വിപുലമായ ശസ്ത്രക്രിയകൾക്ക് വിധേയയാ , നിലവിലിപ്പോൾ ഇപ്പോൾ യുവതി സുഖം പ്രാപിച്ചതായും റിപ്പോർട്ടുകളുണ്ട്. ഒമ്പതുപേരിൽ മൂന്നുപേരെ – സ്വർണാംബ നാരായണപ്പ (45), ഫാറൂഖ് ഹുസൈൻ (19), ദീപാൻഷു കുമാർ (23) എന്നിവരെ ബ്രൂക്ക്ഫീൽഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേർക്കും ചെവിക്ക് പരിക്കേറ്റതായി ബ്രൂക്ക്ഫീൽഡ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.പ്രദീപ് കുമാർ ടി.ജെ. 45 വയസ്സുള്ള സ്ത്രീയുടെ മുഖത്തും ശരീരത്തിൻ്റെ വലതുവശത്തും കൈ, കാലുകൾ, തുട എന്നിവ ഉൾപ്പെടെ 40% പൊള്ളലേറ്റിരുന്നതായും…

Read More
Click Here to Follow Us