ബിഫ്ഫെയുടെ വേദികളിൽ ഒരു സ്വപ്ന വിരുന്നിന് തടിച്ചുകൂടി സിനിമാപ്രേമികൾ

ബെംഗളൂരു: ബംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയുടെ (ബിഫ്ഫെസ്) പതിനഞ്ചാമത് പതിപ്പിൻ്റെ ഭാഗമായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിനിമകളുടെ പ്രദർശനം വെള്ളിയാഴ്ച സുഗമമായി ആരംഭിച്ചതോടെ രാജാജിനഗർ ഓറിയോൺ മാളിൽ നിരവധി സിനിമാപ്രേമിക ൾ ഒത്തുകൂടി.

ടുവേർഡ് ഹാപ്പി ആലീസ് , ടോൾ, ഫോളേൻ ലീവ്സ് , എബൌട്ട് ഡ്രൈ ഗ്രാസ്സ്സ്, ഈവിൾ ഡസ് നോട് എക്സിസ്റ് എമോങ് അഥേഴ്‌സ് തുടങ്ങിയ സിനിമകൾ സിനിമാപ്രേമികൾ ആവേശഭരിതരാക്കിയ പ്രധാന ആകർഷണങ്ങളായിരുന്നു.

  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി

സ്‌ക്രീനിങ്ങിൻ്റെ ആദ്യ ദിവസം തന്നെ ഫെസ്റ്റിവൽ കാറ്റലോഗുകൾ നൽകി ഫെസ്റ്റിവൽ അവരെ അത്ഭുതപ്പെടുത്തി. ഈ വർഷം, മുൻ വർഷങ്ങളെ അപേക്ഷിച്ച് ചലച്ചിത്രോത്സവം മെച്ചപ്പെട്ടുവെന്നും അഭിപ്രായമുണ്ട്. സ്‌ക്രീനിംഗുകൾ കൃത്യസമയത്ത് ആരംഭിക്കുന്നു, സന്നദ്ധപ്രവർത്തകരും മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മര്യാദയുള്ളവരും പ്രൊഫഷണലുമാണ് എന്നും സിനിമ പ്രേമികൾ പറയുന്നു .

മേളയുടെ ഈ വർഷത്തെ സിഗ്നേച്ചർ ഫിലിമിൽ നാടൻ സംഗീതവും വാദ്യോപകരണങ്ങളും കലാകാരന്മാരും ഉണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
[masterslider id="10"]

Related posts