രാമേശ്വരം സ്ഫോടനത്തിന് 2022 ൽ ഉണ്ടായ സ്ഫോടനവുമായി സാമ്യം; ഡികെ ശിവകുമാർ

ബെംഗളൂരു: നഗരത്തിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന് 2022ല്‍ മംഗളൂരുവിലും ശിവമോഗയിലും ഉണ്ടായ സ്ഫോടനങ്ങളുമായി സാമ്യമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ.

മംഗലാപുരം സംഭവവും ഇതും തമ്മില്‍ ബന്ധമുണ്ട്.

ഇതിനെക്കുറിച്ചുള്ള വിവരങ്ങളാണ് നമ്മുടെ പോലീസ് ഉദ്യോഗസ്ഥരും പങ്കുവെക്കുന്നത്.

കഫേയ്ക്കുള്ളില്‍ നിന്നും കണ്ടെടുത്തിരിക്കുന്ന മെറ്റീരിയലും സമാനമാണ്.

ടൈമറും മറ്റ് കാര്യങ്ങളും പോലുള്ള മെറ്റീരിയലുകളിലൂടെയുള്ള സാമ്യതയും മംഗളൂരു-ശിവമോഗ സ്ഫോടനങ്ങളുമായി ചേർത്തുവെയ്ക്കാവുന്നതാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.

സ്ഫോടനങ്ങളില്‍ സമാനതകള്‍ സംശയിക്കുന്ന സാഹചര്യത്തില്‍ മംഗളൂരു, ശിവമോഗ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് അന്വേഷണവുമായി ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്.

പ്രാദേശിക സാമഗ്രികള്‍ ഉപയോഗിച്ചുള്ള തീവ്രത കുറഞ്ഞ സ്ഫോടനമാണിത്,

ശിവകുമാർ വ്യക്തമാക്കി.

രാമേശ്വരം കഫേയില്‍ ഐഇഡി ഉപയോഗിച്ച സ്ഫോടന സംവിധാനം, ടൈമർ, ടൈമറിന്റെ ബാറ്ററികള്‍ എന്നിവയെല്ലാം മംഗളൂരു സ്ഫോടനത്തിന് ഉപയോഗിച്ചതിന് സമാനമാണെന്ന് പോലീസ് പറഞ്ഞിരുന്നു.

വൈറ്റ്ഫീല്‍ഡ് ഏരിയയിലെ തിരക്കേറിയ രാമേശ്വരം കഫേയില്‍ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ സ്ഫോടനത്തെ തുടർന്ന് ഒമ്പത് പേർക്കാണ് പരിക്കേറ്റത്.

ഭക്ഷണം കഴിച്ച്‌ ഭക്ഷണശാലയില്‍ നിന്ന് ഇറങ്ങിപ്പോയ ഒരു ‘ഉപഭോക്താവ്’ കൊണ്ടുവന്ന ബാഗിലാണ് സ്ഫോടകവസ്തു സൂക്ഷിച്ചിരുന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള വിവരം.

സ്ഫോടനത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ മംഗളൂരുവിലും ബെംഗളൂരുവിലും ഐഇഡി സ്ഫോടനത്തിന് ഉപയോഗിച്ച കണ്ടെയ്നറുകളിലെ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മംഗളൂരുവില്‍ ഇത് പ്രഷർ കുക്കറായിരുന്നു, ഇപ്പോള്‍ ഇത് ടിഫിൻ ബോക്സ് തരം കണ്ടെയ്നറാണെന്നും അദ്ദേഹം മൈസൂരില്‍ പറഞ്ഞു.

എളുപ്പത്തില്‍ ലഭ്യമായ മെറ്റീരിയലുകള്‍ ഉപയോഗിച്ച്‌ ഐഇഡികള്‍ നിർമ്മിക്കുന്നതിനെക്കുറിച്ച്‌ ഓണ്‍ലൈൻ വഴിയുള്ള നിർദ്ദേശങ്ങളിലൂടെയാണ് കുറഞ്ഞ തീവ്രതയുള്ള സ്ഫോടക വസ്തു നിർമ്മിച്ചതെന്ന് സംശയിക്കുന്നു.

സ്ഫോടക വസ്തു കഫേയില്‍ എത്തിച്ചതായി സംശയിക്കുന്നയാള്‍ വരുന്നതിന്റേയും തിരികെ പോകുന്നതിന്റേയും ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ടെന്ന് ശിവകുമാർ പറഞ്ഞു.

സാധ്യമായ എല്ലാ കോണുകളിലും ഏഴ് മുതല്‍ എട്ട് വരെ ടീമുകള്‍ അന്വേഷണത്തിലാണ്.

ബെംഗളൂരുവിലുടനീളം സിസിടിവി ക്യാമറകളുണ്ട്.

പ്രതി ബസില്‍ കയറുന്നതിന്റേയും ബസില്‍ നിന്ന് ഇറങ്ങുന്നതിന്റേയും ദൃശ്യങ്ങളുണ്ട്.

സംഭവത്തിന് ശേഷം ഇയാള്‍ തിരികെ പോകുന്നതിന്റേയും ദൃശ്യങ്ങളുണ്ട്.

അന്വേഷണം നന്നായി തന്നെ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us